വാര്‍ത്തകള്‍

10
Apr

മത്സ്യസമൃദ്ധി: നന്തന്‍കോട് ചാരാച്ചിറ കുളത്തില്‍ വിളവെടുപ്പ്

തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ നന്തന്‍കോട് ചാരാച്ചിറയില്‍ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ് മേയര്‍ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷത്തെ പദ്ധതിയില്‍ നഗരസഭാ പ്രദേശത്തെ മുഴുവന്‍ ജലസ്രോതസ്സുകളും സംസ്ഥാന സര്‍ക്കാcharachiraരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനും ശുദ്ധജലവിതരണം നടത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് രണ്ടുഘട്ടമായി 60,000 മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിക്ഷേപിച്ചത്. ഈ കുളത്തിലെ മത്സ്യം ലേലം ചെയ്തതിലൂടെ നഗരസഭയ്ക്ക് 40,000 രൂപ ഇതുവരെ വരുമാനമായി ലഭിച്ചിട്ടുണ്ട്.

ചാരാച്ചിറ കുളം നവീകരിക്കാന്‍ ഒന്നാംഘട്ടമായി ഒന്നേകാല്‍കോടി രൂപ നഗരസഭ‘വകയിരുത്തി. ഈ പദ്ധതിയുടെ നിര്‍മാണം ഏപ്രില്‍ ഏഴിന് ആരംഭിക്കും. സ്വിമ്മിങ്പൂള്‍, ചുറ്റും നടപ്പാത, ഉദ്യാനം, ബോട്ടിങ്, മത്സ്യം വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ എന്നിവ മൂന്നുഘട്ടമായി നാലുകോടിയോളം രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി. കൌണ്‍സിലര്‍മാരായ പാളയം രാജന്‍, എസ് എസ് സിന്ധു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ബിജു, എം എസ് ബൈജു എന്നിവര്‍ സംസാരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...