വാര്‍ത്തകള്‍

23
Mar

വളപാണ്ടി പ്രചോദനമായി

cheruചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് , കർഷക പൈതൃകം എന്നും ഉയർത്തിപ്പിടിക്കുന്ന നാടൻ ഗ്രാമീണ മേഖല. ഏതൊക്കെയോ സാഹചര്യത്തിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ കഴിയാതെ വന്നു. പുതിയ ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വന്നശേഷം കൃഷി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഈ വർഷം നെൽകൃഷി വർഷമായി പ്രഖ്യാപിച്ചു.

അയ്യായിരത്തിലധികം തദ്ദേശീയരായ വളണ്ടിയർമാർ ആ വളപാണ്ടിയിലിറങ്ങി. ആഫ്രിക്കൻ പായലും ചമ്മിയും കൊളവാഴയും വാരി നീക്കി ഭൂമി കൃഷിയോഗ്യമാക്കി. ഈ സന്നദ്ധ പ്രവർത്തനം നാടിന്റെ വികാരമായി മാറി. എല്ലാവരും കൈമെയ് മറന്ന് കൃഷിയിൽ വ്യാപൃതരായി. ഗവൺമെന്റും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേതൃത്വമായി മാറി. ചെറുവണ്ണൂർ പഞ്ചായത്ത് ഭരണസമിതി പ്രശംസനീയമായ പങ്കുവഹിച്ചു. ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പൊൻമണി വിളവെടുത്ത ദിവസമാണ് മാർച്ച് 19. ഈ കൂട്ടായ്മ നമുക്ക് ഇനിയും ശക്തിപ്പെടുത്തണം. വിഷരഹിത ഭക്ഷണത്തിനായി നാടാകെ ഒന്നിച്ചു ചേരാം. എല്ലാവർക്കും ഹരിതകേരളം മിഷന്റെ ആശംസകൾ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...