വാര്‍ത്തകള്‍

23
Mar

ഗ്രീൻ പ്രോട്ടോകോൾ

tvcor

തിരുവനന്തപുരം നഗരവാസികള്‍ക്ക് അഭിമാനിക്കാം
ഇത്തവണയും ആറ്റുകാല്‍ പൊങ്കാല ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു. ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന, ലോകറിക്കോര്‍ഡില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാല ഉത്സവ നഗരിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതും റെക്കോര്‍ഡായി. കേവലം നാലു മണിക്കൂര്‍ കൊണ്ട് നഗരസഭയുടെ ശുചീകരണവിഭാഗം മാലിന്യങ്ങള്‍ നീക്കം ചെയ്തു. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തന പദ്ധതിയും ശുചീകരണത്തൊഴിലാളികളുടെ അര്‍പ്പണബോധവുമാണ് അത് സാധ്യമാക്കിയത്. രാത്രി കൃത്രിമ മഴ സൃഷ്ടിച്ച് നഗരവീഥികള്‍ കഴുകി വെടിപ്പാക്കുകയും ചെയ്തു.

നഗരസഭയുടെയും ആറ്റുകാല്‍ ക്ഷേത്രം ഭാരവാഹികളുടെയും കരുതലോടെയുള്ള ഇടപെടല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവില്‍ ഇക്കുറി വലിയ ഇടിവുണ്ടാക്കി. കഴിഞ്ഞവര്‍ഷം 120 ടണ്‍ മാലിന്യങ്ങളായിരുന്നത് ഇക്കുറി അത് 80 ടണ്‍ മാലിന്യങ്ങളായി ചുരുങ്ങി. അതൊരു വലിയകാര്യം തന്നെയാണ്. നഗരസഭയും പൊതുജനങ്ങളും വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും ഒന്നിച്ചു നിന്നതുകൊണ്ടുള്ള നേട്ടമാണിത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. നഗരസഭ ഈ നേട്ടം ആവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സഹകരിച്ച സംഘടനകളും വ്യക്തികളും പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പാത്രങ്ങളും അലങ്കാരവസ്തുക്കളും ഒഴിവാക്കുന്നതില്‍ പരമാവധി സഹകരിച്ചു.

കൗതുകകരമായ ഒരു കാര്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് സംഘടനകളും വ്യക്തികളും റെസിഡന്റ്‌സ് അസോസിയേഷനുകളും തമ്മില്‍ മത്സരമുണ്ടായി എന്നതാണ്. നഗരത്തിലെ കോളേജുകളിലെ എന്‍ എസ്. എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിലയിരുത്തി സമ്മാനര്‍ഹരെ കണ്ടെത്തി, നഗരസഭ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഇതൊരു നല്ല തുടക്കമാണ്. ഏറ്റവും സന്തോഷിപ്പിച്ച ഒരു കാര്യം ആയിരക്കണക്കിന് വരുന്ന ശുചീകരണത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എന്നതാണ്.

ആരാലും ശ്രദ്ധിക്കപ്പെടാതെ, എന്നാല്‍ നഗരം വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരോടൊപ്പം ഒരു ഫോട്ടോയ്ക്കു മേയറോടും നഗരസഭാ ജനപ്രതിനിധികളോടും ഒപ്പം ഞാനും നിന്നു. ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിഞ്ഞ ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റിന്റെ ഡയറക്ടര്‍ ജനറലായ ശ്രീമതി സുനിതാ നാരായനും ഒപ്പം കൂടി. നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികളും കൂടി ചേര്‍ന്നപ്പോള്‍ ചടങ്ങ് വലിയ ഉത്സവമായി മാറി. ഇത്രയും പേരെ ഒന്നിച്ച് പകര്‍ത്താനായി നഗരസഭ ഡ്രോണ്‍ കൊണ്ടു വന്നു എന്നതാണ് മറ്റൊരു കൗതുകം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...