വാര്‍ത്തകള്‍

08
Mar

മുളവുകാട് സ്റ്റേഷന്‍വളപ്പിലെ കൃഷി വിളവെടുത്തു

kchiസ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറിയിനങ്ങള്‍ വിളയിച്ച പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വക മനംനിറയെ അഭിനന്ദനം. മുളവുകാട് പൊലീസ്സ്റ്റേഷന്‍ വളപ്പിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പൊലീസുകാരുടെ ഉദ്യമത്തെ വാഴ്ത്തിയത്.
കൂട്ടായി ജോലിചെയ്യുന്ന എല്ലാ സ്ഥലത്തും മുളവുകാട് പൊലീസ്സ്റ്റേഷനിലെ മാതൃക പകര്‍ത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റേഷന്‍പരിസരത്തെ 25 സെന്റിലാണ് പൊലീസുകാര്‍ ജൈവപച്ചക്കറികള്‍ നൂറുമേനി വിളയിച്ചത്. കൊടുംചൂടിലും പാവലും പടവലവും ചീരയും മുളകും വഴുതനയും തക്കാളിയും കോളിഫ്ളവറുമെല്ലാം കായ്ച്ചുനില്‍ക്കുന്നത് കണ്ടാലറിയം അതിനുപിന്നിലെ മനുഷ്യാധ്വാനം. എസ്ഐ പി ആര്‍ സുനുവിന്റെ നേതൃത്വത്തില്‍ 37 പൊലീസുകാര്‍ ചേര്‍ന്നാണ് ജൈവപച്ചക്കറി കൃഷിയിലൂടെ സ്റ്റേഷന്‍വളപ്പിനെ പച്ചയണിയിച്ചത്.

പഞ്ചായത്തുവക സ്ഥലkchi1ത്തെ കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. പരിപാലനത്തിന് ദിവസവും പൊലീസുകാര്‍ക്ക് ചുമതല നിശ്ചയിച്ചുനല്‍കി. ഒഴിവുസമയത്ത് മറ്റുള്ളവരും സഹായിക്കാനെത്തി. വേനല്‍ രൂക്ഷമായിട്ടും തൈകള്‍ വാടാതെ രണ്ടുനേരവും നനച്ചു. 37 പേരും ആത്മാര്‍ഥമായി സഹകരിച്ചതിന്റെ ഫലമാണ് നൂറുമേനിയെന്ന് എസ്ഐ പി ആര്‍ സുനു പറഞ്ഞു.

എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേഷ്, എസിപി കെ ലാല്‍ജി, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, എസ്ഐ പി ആര്‍ സുനു എന്നിവര്‍ സംസാരിച്ചു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...