വാര്‍ത്തകള്‍

02
Mar

ഹരിത കേരളം : വേനല്‍മഴ കാത്ത് 2,552 കിണറുകള്‍ ; റീചാര്‍ജിങ് ഒരാഴ്ചയ്ക്കകം

വേനല്‍മഴയില്‍ മഴവെള്ള സംഭരണത്തിന് തയ്യാറായി ജില്ലയില്‍ 2552 കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സജ്ജമാക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി ‘ജലസുഭിക്ഷ’ പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത 12 പഞ്ചായത്തുകളിലാണ് കിണര്‍ റീചാര്‍ജിങ് നടത്തുന്നത്. ഇതില്‍ പൂക്കോട്ടുകാവില്‍ 108ഉം വെള്ളിനേഴിയില്‍ 95ഉം കിണറുകളുടെ റീചാര്‍ജിങ് പൂര്‍ത്തിയായി.
തിരുമിറ്റക്കോട് , തിരുവേഗപ്പുറ, കോങ്ങാട്, അലനെല്ലൂര്‍, അകത്തേത്തറ, കണ്ണാടി, വടക്കഞ്ചേരി, നല്ലേപ്പിള്ളി, പല്ലശ്ശന, എരിമയൂര്‍ പഞ്ചായത്തുകളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ എസ് അബ്ദുള്‍ സലീം അറിയിച്ചു. പരിശീലനം ലഭിച്ച സംഘം ഓരോ പഞ്ചായത്തിലും മലിനമായ കിണര്‍, വേനല്‍കാലത്ത് വറ്റുന്ന കിണറുകള്‍ എന്നീ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കണക്കെടുത്തതിന് ശേഷമാണ് അതത് പഞ്ചായത്തുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് പ്രവൃത്തി തുടങ്ങുന്നത്. ഒരു കിണര്‍ റീചാര്‍ജ് ചെയ്യുന്നതിന് വിദഗ്ധ തൊഴിലാളികളുള്‍പ്പെടെ മൂന്ന് പേരാണ് ആവശ്യമായുള്ളത്.

തൃശ്ശൂര്‍ ആസ്ഥാനമായുള്ള മഴവെള്ള സംരക്ഷണ ജില്ലാ മിഷന്‍ ‘മഴപ്പൊലിമ’യില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും റീചാര്‍ജിങ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് കാര്‍ഡുള്ളവര്‍ക്ക് ഇവര്‍ പരിശീലനം നല്‍കി ബാക്കിയുള്ള പ്രവൃത്തികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് പേരടങ്ങുന്ന തൊഴിലാളി സംഘത്തിന് ഒരു ദിവസം മൂന്ന് കിണറുകള്‍ റീചാര്‍ജ് ചെയ്യാം. ഒരു കിണറിന് 8,000 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. വീടിനടുത്ത് മേല്‍ക്കൂരയോട് ചേര്‍ന്നുള്ള കിണറുകളാണെങ്കില്‍ ഈ തുക പര്യാപ്തമാവും . ഫില്‍റ്ററിങിലുള്ള മെറ്റല്‍, മണല്‍, കരി എന്നിവ മാത്രമാണ് ഗുണഭോക്താവ് സ്വന്തം ചെലവില്‍ വാങ്ങേണ്ടത്. കിണര്‍ റീചാര്‍ജിങിനായി നടത്തിയ സര്‍വെയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ‘ ജലസുഭിക്ഷ’ പദ്ധതിയിലൂടെ ഭാഗമായി തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സ്വന്തം ചെലവില്‍ കിണര്‍ റീചാര്‍ജിങ് ആവശ്യമാണെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വൈദഗ്ധ്യം ലഭ്യമാകും.
ഇതിനായി അതത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിലെ എഞ്ചിനീയറുമായി ബന്ധപ്പെടാം. വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം നേരിട്ടോ ഫില്‍റ്റര്‍ ചെയ്‌തോ കിണറിലെത്തിച്ച് കിണര്‍ ജലസമൃദ്ധമാക്കുക, വെള്ളത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, കിണറിന്റെ ചുറ്റും ശുദ്ധജല വലയമുണ്ടാക്കുക തുടങ്ങിയവയാണ് റീചാര്‍ജിങിലൂടെ സാധ്യമാവുന്നത് .

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...