വാര്‍ത്തകള്‍

25
Feb

ഇടിച്ചക്ക വിപണി സജീവം

tcr-idകത്തുന്ന വേനലിലും മധ്യകേരളത്തിലെ ഇടിച്ചക്ക വിപണി സജീവമായി. തൃശൂർ കൊരട്ടിയിൽനിന്ന് പ്രതിദിനം ഏഴ് ലോഡ് ചക്കയാണ് സംസ്ഥാനത്തിനു പുറത്തേക്ക് കയറ്റി അയയ്ക്കുന്നത്. തെക്കൻ കേരളത്തിൽ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ചക്ക നേരത്തെ പാകമാകുകയും പഴുക്കുകയും ചെയ്യും. ഇടിച്ചക്കയ്ക്ക് ആവശ്യക്കാർ കൂടുതലുണ്ടാവാറുള്ള ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ മധ്യകേരളത്തിൽ മാത്രമേ ഇത് സുലഭമായി കിട്ടുകയുള്ളൂ.

അതിനാൽ മാള, കൊരട്ടി, പുതുക്കാട്, മൂക്കന്നൂർ, കറുകുറ്റി, കൊടകര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽനിന്ന് ഏജന്റുമാർ വഴി വൻതോതിലാണ് ഇടിച്ചക്ക കയറ്റുമതിക്കായി കൊരട്ടിയിലെ മൊത്ത വിതരണ കേന്ദ്രത്തിലെത്തുന്നത്. എങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില കിലോഗ്രാമിനു മൂന്നു രൂപ കുറവാണെന്ന് മൊത്ത വിപണനക്കാർ പറയുന്നു. മാളയിൽനിന്നാണ് ഏറ്റവും കൂടുതൽ ഇടിച്ചക്ക ലഭിക്കുന്നതെന്നാണ് ഇവരുടെ കണക്ക്.

കോതമംഗലം, പെരുമ്പാവൂർ, കാലടി, മഞ്ഞപ്ര, ചുള്ളി എന്നിവിടങ്ങളിൽനിന്നും ചക്കയെത്തുന്നുണ്ട്. മുപ്പതോളം പേരാണ് ഇവിടേക്ക് ചക്ക എത്തിക്കുന്നത്. ചെറു വാഹനങ്ങളിലാക്കി ജെടിഎസ് ജംക്‌ഷനു സമീപമുള്ള മൊത്തവിതരണ കേന്ദ്രത്തിലെത്തിക്കുന്ന ചക്ക വലിയ ലോറികളിൽ കയറ്റി അയയ്ക്കുന്നു. ഗതാഗത സൗകര്യത്തിനായി ദേശീയപാതയുടെ സാമീപ്യം കണക്കിലെടുത്താണ് കൊരട്ടിയെ മൊത്ത വിപണി ആരംഭിക്കാനായി തിരഞ്ഞെടുത്തത്. ഇടിച്ചക്കയുടെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ഓലമെടഞ്ഞ് അതിൽ അടുക്കിയാണ് വാഹനങ്ങളിൽ കയറ്റി അയയ്ക്കുന്നത്. മേയ് അവസാനം വരെ ഇവിടെനിന്നുള്ള ചക്ക കയറ്റുമതി നീണ്ടു നിൽക്കും.

വില ആറു രൂപ

കറൻസി പിൻവലിച്ചതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇടിച്ചക്കയുടെ വിലയിടിഞ്ഞതിനുള്ള പ്രധാന കാരണമെന്ന് മൊത്ത വിപണനക്കാർ പറയുന്നു. കഴിഞ്ഞ വർഷം കിലോയ്ക്ക് ഒൻപത് രൂപയുണ്ടായിരുന്ന സാഹചര്യത്തിൽനിന്ന് ആറു രൂപയിലേക്ക് വില കൂപ്പുകുത്തി. ദില്ലി, മുംബൈ, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും ഇവിടെനിന്ന് ചക്ക കയറ്റി അയയ്ക്കുന്നുണ്ട്.

കറിവയ്ക്കുന്നതിനായാണ് അവിടെ ആളുകൾ ഇടിച്ചക്ക വാങ്ങുന്നത്. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടിച്ചക്ക നാട്ടിൽ സുലഭമാണെന്ന് മൊത്ത വിതരണക്കാരനായ സെബി വടക്കുംചേരി പറഞ്ഞു. കേരളത്തിൽ ഇടിച്ചക്ക ഉപയോഗിക്കുന്നവർ കുറവായതിനാൽ കയറ്റുമതിക്കായി കൂടുതൽ ഇടിച്ചക്ക സംഭരിക്കുവാൻ സാധിക്കുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു. അതേസമയം പഴുത്ത ചക്കയ്ക്ക് പൊതുവെ സംസ്ഥാനത്തിനു പുറത്ത് ആവശ്യക്കാർ കുറവായതിനാൽ കയറ്റുമതി ലാഭകരമല്ലെന്നും ഇവർ പറയുന്നു.

ഇടിച്ചക്കയുടെ ഗുണങ്ങൾ

ധാതു സമ്പുഷ്ടവും പോഷകമൂല്യവും ഉള്ളതാണ് ഇടിച്ചക്ക. പഴമക്കാർ ഇടിച്ചക്ക ഉണക്കി കുഞ്ഞുങ്ങൾക്കു കുറുക്കി നൽകാറുണ്ടായിരുന്നു. വൈറ്റമിൻ എ, സി, തയാമിൻ‍, പൊട്ടാസ്യം, കാൽസ്യം, അയൺ, നിയാസിൻ‍, സിങ്ക്, ഇരുമ്പ് തുടങ്ങിയ ഒട്ടേറെ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്‌നങ്ങളുള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും വളരെ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കൊരട്ടി ഭട്ടേരി മഠത്തിലെ ഡോ. എൽ.എൻ.ജഗന്നിവാസൻ പറഞ്ഞു. ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്. ഇത് വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...