വാര്‍ത്തകള്‍

09
Feb

തോട്ടറപ്പുഞ്ചയിലെ തോടുകളില്‍ നീരൊഴുക്ക് വരള്‍ച്ച ബാധിക്കില്ലെന്ന് പ്രതീക്ഷ

എറണാകുളം ജില്ലയുടെ നെല്ലറയെന്ന കീര്‍ത്തി വീണ്ടെടുക്കാനുള്ള തോട്ടറപ്പുഞ്ചയിലെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനാലുകളിലൂടെ പെരിയാര്‍ ജലമെത്തി. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളിലായി ഇരുന്നൂറോളം ഏക്കറിലാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കൃഷിയിറക്കിയത്. മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള ജലദൗര്‍ലഭ്യം കൃഷിയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് കനാലുകളിലെ തടസങ്ങള്‍ നീക്കി പെരിയാര്‍വാലി ജലസേചന പദ്ധതിയില്‍ നിന്നും വെള്ളം പാടശേഖരങ്ങളിലേക്കെത്തിയത്.thotta

കൃഷി, ജലസേചന വകുപ്പുകളെ ഏകോപിപ്പിച്ച് കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ശ്രമമാണ് തോട്ടറപ്പുഞ്ചയിലെ കൃഷി സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ വഴിയൊരുക്കിയത്. പാടങ്ങളിലേക്ക് വെള്ളമെത്തിയത് കാണാന്‍ കളക്ടറും എ.ഡി.എം സി.കെ. പ്രകാശും ഇന്നലെ പുഞ്ചയിലെത്തിയിരുന്നു.

ആമ്പല്ലൂരില്‍ മനയ്ക്കത്താഴം പാടശേഖരത്തിലും എടയ്ക്കാട്ടുവയലില്‍ കൈപ്പട്ടൂര്‍, അയ്യന്‍കുന്നം, തോട്ടറ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷി നടക്കുന്നത്. ആമ്പല്ലൂരിനും എടയ്ക്കാട്ടുവയലിനും പുറമെ കോട്ടയം ജില്ലയിലെ വെള്ളൂര്‍ പഞ്ചായത്തിലൂം വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. ജില്ലയില്‍ ഉള്‍പ്പെടുന്ന പാടശേഖരങ്ങളില്‍ നിന്നും പുല്ലും പായലും കളയും നീക്കം ചെയ്ത് നിലമൊരുക്കാന്‍ കൂട്ടായ ശ്രമമാണ് ഉണ്ടായത്. കര്‍ഷകരും സന്നദ്ധസംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും ഇതിനായി കൈകോര്‍ത്തു.
പായലും മാലിന്യങ്ങളും നിറഞ്ഞ തോടുകളിലെ നീരൊഴുക്ക് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഇതോടെ വരും സീസണുകളിലും തോട്ടറപ്പുഞ്ചയില്‍ കൃഷി തുടരാനാകുമെന്നാണ് വിലയിരുത്തല്‍.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...