വാര്‍ത്തകള്‍

18
Jan

ഹരിത എക്സ്പ്രസ് പര്യടനം സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്സ്പ്രസിന്റെ ജില്ലയിലെ പര്യടനം സമാപിച്ചൂ. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഹിമാന്‍, കെ ടി സുഭാഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതം പറഞ്ഞു.

ഉപ്പളയില്‍ നടന്ന സ്വീകരണം മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് അംഗം സാഹിറ ബാനു സംസാരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...