വാര്‍ത്തകള്‍

18
Jan

മഷി തീര്‍ന്ന പേനയില്‍ നിന്ന് തുമ്പപ്പൂവും തുവരയും

ഹരിതകേരളത്തിന് പിന്തുണയുമായി പേപ്പര്‍ ഹരിതപേന. നാട്ടിന്‍പുറത്തുനിന്ന് കുറ്റിയറ്റ തുമ്പപ്പൂവുംseedpen1 അടുക്കളയില്‍നിന്നും പടിയിറങ്ങിയ തുവരയും വലിച്ചെറിയുന്ന പേനയില്‍ നിന്നും മുളച്ചു പൊങ്ങും. തോട്ടട വെസ്റ്റ് യുപി സ്കൂളിലാണ് തു മ്പയുടെയും തുവരയുടെയും പൂച്ചെടികളുടെയും വിത്തുനിറച്ച പേപ്പര്‍ പേനകള്‍ ഒരുക്കിയത്. അധ്യാപകന്‍ ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് 800ലധികം പേനകള്‍ തയ്യാറാക്കിയത്.

ശാസ്ത്രക്ളബ്ബിലെ ചര്‍ച്ചയ്ക്കിടയിലാണ് പേപ്പര്‍ പേനയെന്ന ആശയമുയര്‍ന്നത്. പ്ളാസ്റ്റിക് പേന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നു. ഇതിന് പരിഹാരമായാണ് പേപ്പര്‍പേനയെന്ന ആseedpenശയം ഉയര്‍ന്നത്.

പേന നിര്‍മിക്കാന്‍ കുട്ടികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ തുവര, തുമ്പപ്പൂ വിത്തുകൾ ശേഖരിച്ചു. പേന നിര്‍മ്മിക്കാനും പഠിച്ചു. ഉപയോഗം തീര്‍ന്ന ശേഷം ഈ പേന വലിച്ചെറിയുന്നിടത്തെല്ലാം വിത്ത് മുളക്കും. തുടര്‍ച്ചയായി പേന നിര്‍മിച്ച് പ്രദേശത്തെല്ലാം പരിസ്ഥിതി സൗഹൃദ സന്ദേശമെത്തിക്കാനാണ് ശാസ്ത്ര ക്ളബ്ബിന്റെ തീരുമാനം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...