വാര്‍ത്തകള്‍

13
Jan

പ്ളാസ്റ്റിക്, ഇ-മാലിന്യശേഖരണം ജനുവരി 25ന് @ തിരുവനന്തപുരം ജില്ല

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും കോളേജുകളിലും ഉള്‍പ്പെടെ പ്ളാസ്റ്റിക്, ഇ- മാലിന്യങ്ങള്‍ ശേഖരിക്കും. 25ന് വിവിധ മേഖലകളായി തിരിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇവ ഏറ്റെടുക്കും. ഇതിനായി പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓരോ മേഖല കണ്ടെത്തി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ജില്ലാ പ്രഖ്യാപനം 26ന് കലക്ടറേറ്റില്‍ കലക്ടര്‍ നിര്‍വഹിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം ടാസ്ക് ഫോഴ്സ്, ജില്ലാതല ഉദ്യോഗസ്ഥര്‍, ബിഡിഒമാര്‍ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം.

വിവിധ ക്ളബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരെ ഏകോപിപ്പിക്കും. ജലസംരക്ഷണത്തിനും ശുചീകരണത്തിനുമായി ഓരോ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏറ്റെടുക്കും. ഇതിനായി സ്കൂള്‍തലത്തിലെ മീറ്റിങ്ങുകള്‍ വിളിച്ചുചേര്‍ക്കും.

ഹരിതകേരളത്തിന്റെ ഭാഗമായി മരം വച്ചുപിടിപ്പിക്കല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജിതപ്പെടുത്തും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്ഥാപനത്തിന്റെ അടുത്തുള്ള പ്രദേശങ്ങളിലെ ഒരിടം കണ്ടെത്തി മരം വച്ചുപിടിപ്പിക്കല്‍, ജലസംഭരണം എന്നിവ നടത്തും. പ്രദേശത്തെ സ്കൂളുകളിലെയോ കോളേജുകളിലെയോ വിദ്യാര്‍ഥികളെ ഇതിന്റെ പരിപാലനം ഏല്‍പ്പിക്കുകയും തുടര്‍ന്ന് വരുന്ന വിദ്യാര്‍ഥികള്‍ പരിപാലനം തുടരുക എന്ന പദ്ധതി ആവിഷ്കരിക്കും.

തൊഴിലുറപ്പുപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മഴക്കുഴി നിര്‍മാണം, കനാലുകള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, കുളങ്ങളുടെ ശുചീകരണവും പരിപാലനവും തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...