06
Jan
മുദാക്കല്‍ ഗ്രാമപഞ്ചായത്ത് -ഹരിതകേരളം പദ്ധതി
0 Comment
മുദാക്കല്‍ ഗ്രാമപഞ്ചായത്ത് – ഹരിതകേരളം പദ്ധതി പ്രകാരം നടത്തിയ വിളംബര ഘോഷയാത്ര പ്രസിഡന്റ് ശ്രീമതി വിജയകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഘോഷയാത്രയില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും, കുടുംബശ്രീ മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു. പട്ടകോണം ചിറ, കട്ടയ്ക്കര കുളം, കിടങ്കില്‍ കുളവും തോടും, ഉളിയറ താഴെ ഇളമ്പ തോട് എന്നിവ ശുദ്ധീകരിച്ച് ഉപയോഗ്യമാക്കി. കൂടാതെ കാർഷികാവശ്യത്തിനുള്ള കുളങ്ങള്‍ മഴക്കുഴികള്‍ എന്നിവയും നിർമ്മിച്ചു.