വാര്‍ത്തകള്‍

22
Dec

പുതുപ്പള്ളി എരമം പാടത്ത് നെല്ല് വിതച്ചു

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിൽ നെൽകൃഷി വ്യാപകമാക്കുന്നതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എ.എൽ.എ യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളാരംഭിച്ചു. 14 ഹെക്ടർ വരുന്ന എരമം പാടത്തെ വിത ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. ഉമ ഇനത്തിൽപ്പെട്ട വിത്ത് വിതയ്ക്കുന്നതിന് പ്രസിഡന്റ് നിബു ജോൺ, സെക്രട്ടറി ഷാജി തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ പ്രസന്നകുമാർ , കർഷകർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ചേർന്നു. ഹരിത കേരളം പദ്ധതിയിൽ അണിചേർന്ന് 21 ഹെക്ടർ വരുന്ന മറ്റത്തിൽ ചുറ്റുപാടത്തും, പ്രാന്തൻ പത്തൻകരി പാടത്തെ 35 ഹെക്ടറിലും നെൽക്കൃഷി ആരംഭിച്ചിട്ടുണ്ട്. ദീർഘകാലമായി തരിശ്ശ് കിടക്കുന്ന മൂലക്കോണം പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...