വാര്‍ത്തകള്‍

14
Dec

ഹരിതകേരളം: ജില്ലയില്‍ വന്‍ ജനപരിപാടികള്‍

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെങ്ങും വിവിധ പരിപാടികളാണ് നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ശേഖരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭാതല ഉദ്ഘാടനം കാസര്‍കോട് ജി യു പി സ്കൂള്‍ കിണര്‍ വൃത്തിയാക്കിക്കൊണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍റെയും വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍റെയുംശുചീകരണ പ്രവര്‍ത്തനവും മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കോഴിവളര്‍ത്തല്‍ പദ്ധതിയും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം ഉപ്പള ടൗണും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തി പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ നിര്‍വ്വഹിച്ചു. പളളിക്കര പഞ്ചായത്തിലെ തടയണ നിര്‍മ്മാണവും ബി ആര്‍ ഡി സി പ്രദേശത്ത് മരം വെച്ച് പിടിപ്പിക്കലും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പെരിയയില്‍ സംഘടിപ്പിച്ച പച്ചക്കറി വിത്ത് വിതരണവും കൃഷിസെമിനാറും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് ഹര്‍ത്താല്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ ടൗണ്‍ശുചീകരണവും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലപ്പില്‍ കുളം വൃത്തിയാക്കലും എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ തോറും ജലസ്രോതസ്സുകള്‍ ശുചീകരിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ 25 മഴവെളളസംഭരണികള്‍ ഉപയോഗക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. തടയണകളുടെ നിര്‍മ്മാണം ആരംഭിച്ചു. 350 ചെറുകുളങ്ങള്‍ ശുചീകരണം തുടങ്ങി. തരിശു നിലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നുണ്ട്. ബേക്കല്‍ കോട്ടയുടെ സമീപത്തെ ഒഴുക്കുനിലച്ച തോട് പുനരുജ്ജീവിപ്പിക്കുന്നതിനുള്ളപ്രവര്‍ത്തനവും ആരംഭിച്ചു.

വനംവകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗവും പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്, എന്‍ എസ് എസ്, ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികളും ഹരിതകേരളം മിഷന്‍റെ ഭാഗമായി പെരുമ്പള-തലക്ലായി തണ്ണീര്‍ത്തടം ശുചീകരിച്ചു. ഹരിത മുദ്രാഗീതങ്ങളേന്തിയ ജാഥയും കുളം ജല സംരക്ഷണ ചങ്ങലയും നടന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു അധ്യക്ഷത വഹിച്ചു. കെ എ അഹമ്മദ് ഷെരീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് അംഗം രേണുകാ ഭാസ്കരന്‍, ഹെഡ്മാസ്റ്റര്‍ വി രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി വി ഷീജമോള്‍, സീനിയര്‍ സൂപ്രണ്ട് കെ പി നന്ദിനി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് എന്‍ രാജേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ വി പ്രണാബ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ് ഭാവന എന്നിവര്‍ സംസാരിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വിനു സ്വാഗതവും എന്‍ വി സത്യന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജലസംഭരണികള്‍ വൃത്തിയാക്കി. പരിപാടി എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഫോറം സെക്രട്ടറി പി വിജയന്‍ അധ്യക്ഷത വഹിച്ചു.

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ശേഖരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഒ എം ബാലകൃഷ്ണന്‍ വിവിധ വാര്‍ഡുകളിലായി നടത്തിയ പരിപാടിയില്‍ പങ്കെടുത്തു. കുടാതെ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന മുഴുവന്‍ സ്കൂളുകളിലും ബോള്‍പ്പെന്‍ ശേഖരണം, മഷിപ്പേന ഉപയോഹഗം പ്രോല്‍സാഹിപ്പിക്കല്‍, മിഠായി കടലാസുകളുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം, മാലിന്യനിര്‍മാര്‍ജനറാലി, ജലസുരക്ഷ ക്ലാസും പ്രതിജ്ഞയും, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അധികൃതര്‍ സംഘടിപ്പിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം വാര്‍ഡായ കാറളത്ത് കുളം നവീകരണം നടത്തി. പഞ്ചായത്തംഗം പ്രകാശന്‍ നേതൃത്വം നല്‍കി. ആറാം വാര്‍ഡായ ബിരിക്കുളത്ത് മഷിപ്പേന വിതരണം, ബോള്‍പ്പേന ഒഴിവാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഒമ്പതാം വാര്‍ഡായ കാരാട്ട് കിണര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പഞ്ചായത്ത് അംഗം രമണിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍. പന്ത്രണ്ടാം വാര്‍ഡായ പെരിയങ്ങാനത്ത് നടത്തിയ ഫാം സ്കൂളിനായുള്ള പ്രായോഗിക പരിശീലനക്ലാസില്‍ പഞ്ചായത്ത് പ്രസിഡന്‍റ്  വിധുബാല പങ്കെടുത്തു. പതിനാലാം വാര്‍ഡായ പുലിയന്നൂരില്‍ മഴവെള്ള സംഭരണിയുടെ പുതുക്കിപ്പണിയുന്ന പ്രവര്‍ത്തനത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകനായ അപ്പുഞ്ഞിനായര്‍ സംബന്ധിച്ചു. പതിനേഴാം വാര്‍ഡ് കിനാനൂരില്‍ നടന്ന കണിയാട കുളം പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ യുവ സംവിധായകനായ നിഷാന്ത് തലയടുക്കം പങ്കെടുത്തു.

ബളാല്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ഇടത്തോടില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എസ് വി ജി എം യു പി സ്കൂള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് കുപ്പികളുടെയും പേനകളുടെയും ശേഖരണവും നടന്നു. പാലാവളപ്പ് പൊതുകുളം, ഇടത്തോട് എസ് വി ജി എം യു പി സ്കൂള്‍ കിണര്‍ എന്നിവയുടെ ശുചികരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കൂടാതെ കര്‍ഷകനായ ഇടത്തോട് ബലരാമന്‍ എന്നിവരുടെ പറമ്പില്‍ പച്ചക്കറി കൃഷി ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം രാധാമണി, വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം എന്നിവര്‍ പങ്കെടുത്തു. രണ്ടാം വാര്‍ഡായ അത്തിക്കടവില്‍ ആലടിത്തട്ട് മുതല്‍ അത്തിക്കടവ് വരെയുള്ള റോഡിന്‍റെ വശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും, അരിങ്കല്‍ ജലസംഭരണി പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനവും മാമ്പള്ളത്ത് പച്ചക്കറി കൃഷിയും നടത്തി. പഞ്ചായത്ത് അംഗം എം മാധവന്‍നായര്‍ പങ്കെടുത്തു. മൂന്നാം വാര്‍ഡായ ബളാലില്‍ നടന്ന സ്കൂള്‍ പരിസരശുചീകരണം, നായര്‍കടവ് പൊതുകുളശുചീകരണം, പച്ചക്കറികൃഷി എന്നീ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തംഗം ഇ ജെ ജേക്കബ് സംബന്ധിച്ചു. നാലാവാര്‍ഡ് മരുതുംകുളത്ത് അംഗന്‍വാടി പരിസരശുചീകരണം, മരുതുംകുളം കോളനിയില്‍ പഞ്ചായത്ത് പൊതുസ്ഥലത്ത് പച്ചക്കറി കൃഷി എന്നിവ നടത്തി. പഞ്ചായത്തംഗം എ വി മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. അഞ്ചാം വാര്‍ഡ് ചുള്ളിയില്‍ സ്കൂളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളുടെയും പേനകളുടെയും സംഭരണം, പാടി പൊതുകുളം ശുചീകരണം, പച്ചക്കറി കൃഷി എന്നിവയാണ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അധികൃതര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്ത് അംഗമായ സുമതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ആറാം വാര്‍ഡായ ദര്‍ഘാസില്‍ മാലോം ആശുപത്രി പരിസരത്തെ ശുചീകരണവും എടക്കാനം പൊതുകിണര്‍ ശുചീകരണവും നടത്തി. പഞ്ചായത്ത് അംഗം ജയന്തി ബാലന്‍ പങ്കെടുത്തു. ഏഴാം വാര്‍ഡ് പുഞ്ചയില്‍ മാലോം സാംസ്കാരികനിലയം ശുചീകരണം, പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം എന്നീ പ്രവര്‍ത്തനങ്ങളും പച്ചക്കറി കൃഷിയും സംഘടിപ്പിച്ചു. പഞ്ചായത്തംഗമായ ബിന്ദു സാബു പങ്കെടുത്തു. എട്ടാം വാര്‍ഡായ മൈക്കയത്ത് ടൗണ്‍, തോട് എന്നിവയുടെ ശുചീകരണം, മാന്‍റില കോളനിയിലെ പൊതുകുളം ശുചീകരണം, വാര്‍ഡിലെ മൈക്കയത്ത് പച്ചക്കറികൃഷിയും നടത്തി. പഞ്ചായത്ത് അംഗമായ സെല്‍വി പരിപാടിയില്‍ പങ്കെടുത്തു. ഒമ്പതാം വാര്‍ഡ് കൊന്നക്കാടില്‍ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനം, വെങ്കല്‍ പൊതുകുളം ശുചീകരണം, ജൈവരീതിയിലുള്ള കൃഷി എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മാത്യു എന്നിവര്‍ പങ്കെടുത്തു. പത്താം വാര്‍ഡായ മുട്ടോംകടവില്‍ വിവിധ പ്രദേശങ്ങളിലെ പി എച്ച് സി(വട്ടക്കയം), ബസ് സ്റ്റാന്‍റ്, എല്‍ പി സ്കൂള്‍ പരിസരം (കൊന്നക്കാട്), അംഗനവാടി(ചെരുമ്പക്കോട്), കുടുംബക്ഷേമ ഉപകേന്ദ്രം(മുട്ടോംകടവ്), അംഗന്‍വാടി(വാഴത്തട്ട്), എം ജി എസ് സ്കൂള്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ ചെറിയ പാമത്തട്ട് പൊതുകുളം, ചെരിമ്പക്കോട് പി ആര്‍ ഡി എസ് കോളനി പൊതുകുളം എന്നിവയുടെ ശുചീകരണപ്രവര്‍ത്തനങ്ങളും മുട്ടോം കടവില്‍ പച്ചക്കറി കൃഷിയും നടത്തി. പഞ്ചായത്തംഗം കൃഷ്ണന്‍ പങ്കെടുത്തു. പതിനൊന്നാം വാര്‍ഡായ മാലോത്ത് വള്ളിക്കടവ്, മോതിരക്കുന്ന് തോടുകളിലെ മാലിന്യനിര്‍മാര്‍ജ്ജനം, സെന്‍റ് സെവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കുളില്‍ പച്ചക്കറി കൃഷിയും നടത്തി. പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ മൈക്കിള്‍ പി വി പങ്കെടുത്തു. പന്ത്രണ്ടാം വാര്‍ഡ് കാര്യാട്ടുചാലില്‍ പൊതുകിണര്‍ ശുചികരണപ്രവര്‍ത്തനങ്ങളും പച്ചക്കറി കൃഷിയും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗമായ സത്യന്‍ പങ്കെടുത്തു. പതിമൂന്നാം വാര്‍ഡായ ആനമഞ്ഞളില്‍ പാത്തിക്കര അംഗന്‍വാടി പരിസര ശുചീകരണം, ആനമഞ്ഞള്‍ പള്ളി പരിസരം മാലിന്യനിര്‍മാര്‍ജനം, പാതയോരത്തെ കാട് വെട്ടിത്തെളിക്കല്‍, പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ആനമഞ്ഞളിലെ പഞ്ചായത്ത് പൊതുകുളം ശുചീകരണം, കൊടിയംകുലില്‍ പച്ചക്കറികൃഷിക്കായുള്ള നിലം ഒരുക്കല്‍ എന്നി പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസമ്മ പങ്കെടുത്തു. പതിനാലാം വാര്‍ഡായ വെള്ളരിക്കുണ്ടില്‍ എല്‍ പി സ്കൂളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളും പേനകളുടെയും ശേഖരണവും കാറളത്തെ പഞ്ചായത്ത് പൊതുകിണറിന്‍റെ ശുചീകരണവും വീടുകള്‍ തോറുമുള്ള പച്ചക്കറി കൃഷിയും സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ റീന തോമസ് പങ്കെടുത്തു. പതിനഞ്ചാം വാര്‍ഡായ കല്ലന്‍ചിറയില്‍ കനകപ്പള്ളി അംഗന്‍വാടി പരിസരം , മങ്കയം ടൗണ്‍ പരിസരം, മുക്കൂട്ട് തോട് എന്നിവിടങ്ങളിലെ മാലിന്യനിര്‍മാര്‍ജനവും മങ്കയത്ത് പച്ചക്കറി കൃഷിയും നടത്തി. പഞ്ചായത്ത് അംഗം ടോമി പങ്കെടുത്തു. പതിനാറാം വാര്‍ഡായ കനകപ്പള്ളിയില്‍ കായക്കുന്ന്, ഇടത്തോട് റോഡ്, കനകപ്പള്ളി സ്കൂള്‍ പരിസരം എന്നിവിടങ്ങളിലെ മാലിന്യനിര്‍മാര്‍ജദനം, വലിയ മുറ്റം അരീക്കര കുളങ്ങളുടെ ശുചീകരണം, കല്ലംചിറ സ്കൂളില്‍ തുണി സഞ്ചി വിതരണവും പച്ചക്കറി കൃഷിയും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം കെ കെ രമ്യ പങ്കെടുത്തു

ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവസംരക്ഷണം, കൃഷി വികസനം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി 12 ഡംപ്സെറ്റുകള്‍ കണ്ടെത്തി ശുചികരിച്ചു. കൂടാതെ ജലവിഭവസംരക്ഷണത്തിന്‍റെ ഭാഗമായി എരിയാല്‍ തോട്, കുളങ്കര തോട്, മൊഗര്‍ പുഴ, ഉജിര്‍ക്കുളം എന്നിവയുള്‍പ്പെടെ 7 ജലസ്രോതസുകളുടെ ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന എല്ലാ ഓഫീസുകളും പരിസരവും വൃത്തിയാക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ പദ്ധതിയുടെ ഭാഗമായി അധികൃതര്‍ നടത്തിയിട്ടുണ്ട്. കൃഷി വികസനം ലക്ഷ്യമിട്ടുക്കൊണ്ടുള്ള നെല്‍കൃഷി, കൃഷി നിലം ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും വാര്‍ഡ് തലത്തില്‍ നടത്തി. രണ്ട്, പന്ത്രണ്ട വാര്‍ഡുകള്‍ കൃഷി ചെയ്യുന്നതിനാവശ്യമായ നിലം ഒരുക്കിയപ്പോള്‍ ആറാം വാര്‍ഡില്‍ നെല്‍കൃഷി ചെയ്ത് മാതൃകയായി. പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ഓഫീസ് മേധാവികളും ജീവനക്കാരും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മേല്‍നോട്ടം വഹിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബോധവല്‍ക്കരണക്ലാസുകളും വിളംബരജാഥയും പഞ്ചായത്ത് അധികൃതര്‍ സംഘടിപ്പിച്ചു. വാര്‍ഡുകള്‍ കൃഷി ചെയ്യുന്നതിനാവശ്യമായ നിലം ഒരുക്കിയപ്പോള്‍ ആറാം വാര്‍ഡില്‍ നെല്‍കൃഷി ചെയ്ത് മാതൃകയായി. പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ഓഫീസ് മേധാവികളും ജീവനക്കാരും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മേല്‍നോട്ടം വഹിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബോധവല്‍ക്കരണക്ലാസുകളും വിളംബരജാഥയും പഞ്ചായത്ത് അധികൃതര്‍ സംഘടിപ്പിച്ചു. വാര്‍ഡുകള്‍ കൃഷി ചെയ്യുന്നതിനാവശ്യമായ നിലം ഒരുക്കിയപ്പോള്‍ ആറാം വാര്‍ഡില്‍ നെല്‍കൃഷി ചെയ്ത് മാതൃകയായി. പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ഓഫീസ് മേധാവികളും ജീവനക്കാരും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മേല്‍നോട്ടം വഹിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബോധവല്‍ക്കരണക്ലാസുകളും വിളംബരജാഥയും പഞ്ചായത്ത് അധികൃതര്‍ സംഘടിപ്പിച്ചു.

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചൂരിമൂലയിലെ കെട്ടുംങ്കല്ലിലെ അംഗന്‍വാടി കേന്ദ്രീകരിച്ച് പരിസര ശുചീകരണം, സ്വാപ് ഷോപ്പ്, ബോധവല്‍ക്കരണക്ലാസ്, കിണര്‍ ശുചീകരണം, പച്ചക്കറി കൃഷി എന്നിവ സംഘടിപ്പിച്ചു. ചൂരിമൂലയില്‍ തടയണയുടെ നിര്‍മ്മാണവും നടന്നു. പഞ്ചായത്ത് അംഗം പങ്കെടുത്തു. രണ്ടാം വാര്‍ഡായ പൊവ്വലില്‍ മാലിന്യശേഖരണം പ്രദേശത്തെ അംഗന്‍വാടികളുടെ പരിസരശുചീകരണം, ജി എം യു പി എസ് സ്കൂളില്‍ ബോധവല്‍ക്കരണക്ലാസ്, കിണര്‍ ശുചീകരണം, പച്ചക്കറി കൃഷി എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം, സ്കുളിലെ പ്രധാനാധ്യാപകന്‍, അധ്യാപകപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നാം വാര്‍ഡ് മല്ലത്ത് കൃഷിഭവന്‍, സി എച്ച് സി, പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലെ ശുചീകരണം, ബോവിക്കാനം ടൗണിലെയും സ്കൂള്‍ പരിസരങ്ങളിലെയും ശുചികരണപ്രവര്‍ത്തനങ്ങളും നടന്നു. കൂടാതെ രണ്ട് തടയണകളുടെ നിര്‍മ്മാണവും നടന്നു. പഞ്ചായത്തംഗം, പ്രധാനാധ്യാപകന്‍, അധ്യാപകപ്രതിനിധികള്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു. നാലാം വാര്‍ഡ് ശ്രീഗിരിയില്‍ മല്ലം സ്കൂള്‍ പരിസര പ്ലാസ്റ്റിക് സംഭരണം, മജക്കാര്‍ എ സ് സി കോളനി കിണര്‍ ശുചീകരണം, അഞ്ച് തടയണകളുടെ നിര്‍മ്മാണം എന്നി പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്ത് അംഗം, സ്കൂള്‍ പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചാം വാര്‍ഡായ പാത്തനടുക്കത്ത് അംഗന്‍വാടി പരിസരവും കിണറും ശുചീകരണം, പാത്തനടുക്കം തടയണ നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമനരാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ജി, വൈസ് പ്രസിഡന്‍റ് എം ഗോപാലകൃഷണ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആറാം വാര്‍ഡായ പാണൂരിലെ പാണൂര്‍ സ്കൂള്‍, അംഗന്‍വാടി പരിസരശുചികരണം, പാണൂര്‍ തടയണ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം മിനി പി വി, സ്കൂള്‍ ഹെഡ്മാസ്റ്റര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ഏഴാം വാര്‍ഡായ കോട്ടൂരില്‍ കോട്ടൂര്‍ സ്കൂള്‍, അംഗന്‍വാടി പരിസര ശുചീകരണം, ടൗണ്‍ പ്ലാസ്റ്റിക് മാലിന്യശേഖരണം, പേരടുക്കം തടയണനിര്‍മ്മാണം, എന്നി പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഗീത ഗോപാലന്‍, സ്കൂള്‍ പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു. എട്ടാം വാര്‍ഡായ കാനത്തൂരില്‍ സ്കൂള്‍, അംഗന്‍വാടി പരിസര ശുചീകരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, പയോല തോടിന് ചിറ നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ശോഭ പയോലം, പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ മുതലായവര്‍ പങ്കെടുത്തു. ഒമ്പതാം വാര്‍ഡായ ഇരിയണ്ണിയില്‍ ടൗണിലെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ഇരിയണ്ണി സ്കൂള്‍, അംഗന്‍വാടി പരിസരശുചികരണം, ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറി പരിസരശുചികരണം, പയം തടയണ നിര്‍മ്മാണം, ഇരിയണ്ണി പള്ളം ശുചികരണം കുണിയേരിയില്‍ പച്ചക്കറിക്ക് നിലമൊരുക്കല്‍ എന്നി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം സുരേന്ദ്രന്‍ കെ പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ മുതലായവര്‍ പങ്കെടുത്തു. പത്താം വാര്‍ഡായ ബേപ്പില്‍ സ്കൂള്‍ അംഗന്‍വാടി പരിസരശുചികരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, ആറ് തടയണകളുടെ നിര്‍മ്മാണം, പച്ചക്കറി കൃഷി എന്നിവ നടത്തി. പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍, പധാനാധ്യാപകന്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവര്‍ പങ്കെടുത്തു. പതിനൊന്നാം വാര്‍ഡായ മുളിയാറില്‍ അംഗന്‍ വാടി പരിസരശുചീകരണവും ബോധവല്‍ക്കരണക്ലാസും, കിണര്‍ ശുചികരണവും, കാട്ടിപ്പള്ളം, ബാവിക്കര, ബയക്കോട് തടയണകളുടെ നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം എം മാധവന്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവര്‍ പങ്കെടുത്തു. പന്ത്രണ്ടാം വാര്‍ഡായ ബോവിക്കാനത്ത് ജി എം പി എസ് ബാവിക്കര, നുസ്രത്ത് നഗര്‍, അംഗന്‍വാടി പരിസരശുചികരണവും പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പച്ചക്കറി കൃഷിയും നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ഖാലിദ് ബെള്ളിപ്പാടി , മെമ്പര്‍മാര്‍, സ്കൂള്‍ പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു. പതിമൂന്നാം വാര്‍ഡായ ബാലനടുക്കത്ത് അംഗന്‍വാടി പരിസര ശുചികരണം, കിണര്‍ ശുചികരണം, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഹഗം നസീമ എ, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പതിനാലാം വാര്‍ഡായ മൂലടുക്കം ജി എം പി എസ് മുണ്ടക്കൈ അംഗന്‍വാടി പരിസരശുചികരണം, മാലിന്യശേഖരണം, കിണര്‍ ശുചികരണം എന്നിവ നടന്നു. പഞ്ചായത്ത് അംഗം എം എ അസീസ് പങ്കെടുത്തു. പതിനഞ്ചാം വാര്‍ഡായ നെല്ലിക്കാട്ടില്‍ ടൗണ്‍ പരിസര ശുചീകരണം, മാലിന്യശേഖരണം, കിണര്‍ ശുചികരണം എന്നിവ നടന്നു. പഞ്ചായത്തംഗം നഫീസ മുഹമ്മദ്വ കുഞ്ഞി പങ്കെടുത്തു.

പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ വന്‍ജനപങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തില്‍ ഹരിതകേരളം ക്യാമ്പയിന് തുടക്കമായി. ചിത്താരിപ്പുഴയിലെ കാലിക്കടവത്ത് തടയണ നിര്‍മ്മാണം, ബി.ആര്‍.ഡി.സി.യുമായി സഹകരിച്ച് പള്ളിക്കര മഠം ബീച്ച് തോട് ശുദ്ധീകരണ പ്രവൃത്തി എന്നിവ പഞ്ചായത്ത് തലത്തിലാണ് നടത്തിയത്. പഞ്ചായത്ത്തല ഉദ്ഘാടനം ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, വൈസ് പ്രസിഡണ്ട് ടി.എം. അബ്ദുള്‍ ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി ബി.വിജയഭാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ പരിപാടിയില്‍ സംബന്ധിച്ചു. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും പ്രാദേശിക സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. മുഴുവന്‍ വിദ്യാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്ലാസ്റ്റിക് പേനകള്‍, ബോട്ടിലുകള്‍ എന്നിവ ശേഖരിച്ച് പഞ്ചായത്തിലെ മാലിന്യസംസ്ക്കരണ പ്ലാന്‍റില്‍ എത്തിച്ചു. വിവിധ സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍, റെഡിക്രോസ്, സ്കൗട്ട്& ഗൈഡ്സ് എന്നീ സംഘടനകളും മറ്റു കുട്ടികളും പ്രാദേശിക സംഘാടക സമിതികളോടൊപ്പം അണിച്ചേര്‍ന്നു. പെരിയാട്ടടുക്കം ടൗണില്‍ വ്യാപാരിവ്യവസായികളുടെകൂടെ സഹകരണ ത്തോടെയാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.മുഹമ്മദ്കുഞ്ഞി, പി.ലക്ഷ്മി, കെ.എ.ബിന്ദു, എന്നിവരും മുഴുവന്‍ പഞ്ചായത്തംഗങ്ങളും നേതൃത്വം നല്‍കി. വര്‍ഷങ്ങളായി കാട്മൂടി കിടന്ന മാപ്പിലങ്ങാട് കുളം വൃത്തിയാക്കിയപ്പോള്‍ നാട്ടുകാര്‍ക്ക്പോലും കൗതുകമായി. മൗവ്വല്‍, അച്ചിക്കുളം, ഈലടുക്കം, തോക്കാനംമൊട്ട പഞ്ചായത്ത് കുളം, കുളത്തിങ്കാല്‍ എന്നീ കുളങ്ങള്‍ വൃത്തിയാക്കിയത് ജനപങ്കാളിത്തതോടെയാണ്. പഞ്ചായത്തിലെ എല്ലാ തോടുകളും വൃത്തിയാക്കി. ജലവിഭവമിഷന്‍ ഊന്നല്‍ നല്‍കിയ പ്രവൃത്തികളാണ് ഏറെയും നടന്നത്.  പച്ചക്കറി കൃഷിക്ക് നിലമൊരുക്കിയും, തരിശുരഹിതഗ്രാമമെന്ന സങ്കല്‍പത്തിലേക്കും ഊന്നിയ പ്രവര്‍ത്തനങ്ങളാണ് കാര്‍ഷികമേഖലയില്‍ നടത്തിയത്.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ വാര്‍ഡായ ബങ്കര മഞ്ചേശ്വരത്ത് പ്ലാസ്റ്റിക് ശേഖരണവും ശുചീകരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എം.കെ അബ്ദുള്‍ റഹ്മാന്‍ ഹാജി, എ. മുക്താര്‍, എ. ഷംസീന, പഞ്ചായത്ത് അംഗം അബ്ദുള്‍ ഗുഡ്ഡകേരി എന്നിവര്‍ പങ്കെടുത്തു. പതിനഞ്ചാം വാര്‍ഡായ ഗപഡ്ഡകേരിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സും നടത്തി. വാര്‍ഡ് മെമ്പറായ അബ്ദുള്ള ഗുഡ്ഡകേരി , സി.ഡി.എസ് അംഗം വീണ നായക്, എ.ഡി.എസ്. അംഗം സുധാ ഷേണായ് എന്നിവര്‍ പങ്കെടുത്തു. പത്തൊന്‍പതാം വാര്‍ഡായ കൊണ്ടുകുളുക്കെയില്‍ നെല്‍കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പറായ എ.മുക്താര്‍, ജലീല്‍, ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. പതിനൊന്നാം വാര്‍ഡായ കണിലയില്‍ വാര്‍ഡ് ശുചീകരണവും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി ബോധവത്ക്കരണ ക്ലാസ്സും നടത്തി. വാര്‍ഡ് മെമ്പറായ എ. ഷംസീന, അംഗന്‍വാടി ടീച്ചര്‍ പ്രേമ എന്നിവര്‍ പങ്കെടുത്തു. പന്ത്രണ്ടാം വാര്‍ഡായ വാമഞ്ചൂര്‍ദുഡ്ഡെയില്‍ കുളം വൃത്തിയാക്കല്‍,ഫാമിലി വെല്‍ഫയര്‍ സെന്‍റര്‍,ഹെല്‍ത്ത് സെന്‍റര്‍ എന്നിവയുടെ പരിസരം വൃത്തിയാക്കി. പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശശികല, ജെ.പി.എച്ച്.എമ്മാരായ സുഗതന്‍, സുമയ്യ എന്നിവര്‍ പങ്കെടുത്തു. പതിനാറാം വാര്‍ഡായ കടപ്പുറത്ത് ഹെസബെട്ടു-ചര്‍ച്ച് ബീച്ച് റോഡിലെ കുളം വൃത്തിയാക്കല്‍, ഉദ്യാവാര-മാടയില്ട നെല്‍കൃഷി ആരംഭിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്‍റ് എ.കെ.എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ്,ബി.ഡി.ഒ അബ്ദുള്ള, സെക്രട്ടറി ധനഞ്ജയ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം.കെഅബ്ദുള്‍ റഹ്മാന്‍ ഹാജി, വാര്‍ഡ് മെമ്പറായ അബ്ദുള്ള ഗുഡ്ഡകേരി എന്നിവര്‍ സംബന്ധിച്ചു. പതിമൂന്നാം വാര്‍ഡായ വാമഞ്ചൂര്‍ കജെയില്‍ ബോധവത്ക്കരണ പരിപാടിയും ശുചീകരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ്,സെക്രട്ടറി ധനഞ്ജയ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ എ.ഷംസീന, പഞ്ചായത്ത് അംഗങ്ങളായ സിയാന,ശശികല എന്നിവര്‍ സംബന്ധിച്ചു. പതിനേഴാം വാര്‍ഡായ ബാവുട്ടമൂളയില്‍ കുളം വൃത്തിയാക്കല്‍, എസ്.എ.ടി സ്കൂള്‍ പരിസരം വൃത്തിയാക്കല്‍ എന്നിവ നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് എ.കെ.എം അഷ്റഫ്, വാര്‍ഡ് മെമ്പറായ സുപ്രിയ ഷേണായി എന്നിവര്‍ സംബന്ധിച്ചു. നാലാം വാര്‍ഡായ കുഞ്ചത്തൂര്‍ ബയലില്‍ കണ്വതീര്‍ഥ്വ ജി.എല്‍.പി സ്കൂള്‍ പരിസര ശുചീകരണവും കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സും നടത്തി. വാര്‍ഡ് മെമ്പര്‍ ശോഭ വി. ഷെട്ടി, പി.ടി.എ അംഗങ്ങളായ രാമകൃഷ്ണ ഷെട്ടി, രാമ മജല്‍, മാധവ ബല്‍ഹയ്യ എന്നിവര്‍ സംബന്ധിച്ചു.

മീഞ്ച ഗ്രാമപഞ്ചായത്ത്  ഒന്നാം വാര്‍ഡ് മജീര്‍പളയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പച്ചക്കറി കൃഷിയും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് ഷുക്കൂര്‍, വൈസ് പ്രസിഡന്‍റ് ഫാത്തിമ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മംമ്ത ദിവാകരന്‍, പഞ്ചായത്ത് സെക്രട്ടറി നന്ദഗോപാലന്‍, ബ്ലോക്ക് മെമ്പര്‍ ആശ ലത എന്നിവര്‍ പങ്കെടുത്തു. നാലാം വാര്‍ഡ് മീഞ്ചയില്‍ നഗരം വൃത്തിയാക്കല്‍, ബെജങ്കള തോട് വൃത്തിയാക്കല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് എന്നിവ നടത്തി.വാര്‍ഡ് മെമ്പര്‍ വഹീദ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. അഞ്ചാം വാര്‍ഡ് ബെരികെയില്‍ മിയാപദവ് അംഗനവാടി പരിസരം വൃത്തിയാക്കി.പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനായ കൃഷ്ണന്‍, അംഗനവാടി ടീച്ചര്‍മാരായ ലളിത,ഭാരതി എന്നിവര്‍ പങ്കെടുത്തു. ആറാം വാര്‍ഡ് അരിയാളയില്‍ അട്ടഗോളി ജംഗ്ഷന്‍,അരിയാള ദൈവസ്ഥാന പരിസരം, ആചാരി കോളനി,ബെരിക്കെ കുളം എന്നിവ വൃത്തിയാക്കി. പഞ്ചായത്ത് അംഗം ശാലിനി ബി. ഷെട്ടി, കുടുംബശ്രീ അംഗങ്ങളായ ദീജകുമാരി, ഹേമലത എന്നിവര്‍ പങ്കെടുത്തു.  ഒമ്പതാം വാര്‍ഡ് കൂളൂരില്‍ ചാര്‍ല,കെളകിനമനെ,എളിയാന,കോനിമാര്‍ എന്നിവിടങ്ങളില്‍ പച്ചക്കറി കൃഷിയും നെല്‍കൃഷിയും ആരംഭിച്ചു. കൂളൂര്‍ ജി.എല്‍.പി സ്ക്കൂള്‍ പരിസരം വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് ഷുക്കൂര്‍, വൈസ് പ്രസിഡന്‍റ് ഫാത്തിമ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മംമ്ത ദിവാകരന്‍, പഞ്ചായത്ത് സെക്രട്ടറി നന്ദഗോപാലന്‍, ബ്ലോക്ക് മെമ്പര്‍ ആശ ലത, വി.ഇ.ഒ എം അബ്ദുള്‍ നാസര്‍, എന്‍.ആര്‍.ഇ.ജി ഓവര്‍സിയര്‍ അജിത്, എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് പന്ത്രണ്ട് ദുര്‍ഗ്ഗി പള്ളയില്‍ അംഗനവാടി പരിസരം ശുചിയാക്കല്‍ പമ്മാര്‍ഗുഡ്ഡെ കംണ്‍കുമെ റോഡ് വൃത്തിയാക്കല്‍ എന്നിവ നടത്തി. വാര്‍ഡ് മെമ്പര്‍ എ.പി.ഷൈല ബാലകൃഷ്ണന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് പതിനാല് കടമ്പാറില്‍ മൊറത്തനെ, കടമ്പാര്‍,മജല്‍ എന്നിവിടങ്ങളില്‍ നെല്‍കൃഷി ആരംഭിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അലി അര്‍ഷാദ് വോര്‍ക്കാടി, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മംമ്ത ദിവാകരന്‍ ബ്ലോക്ക് മെമ്പര്‍ ആശ ലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

പൈവളികെ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പതിമൂന്ന് കൂടാള്‍മെര്‍ക്കളയില്‍ എ.എല്‍.പി.എസ് സ്കൂളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കൂടാല്‍ബയല്‍ തോടില്‍ താത്ക്കാലിക തടയണ നിര്‍മ്മിച്ചു. ബ്ലോക്ക് മെമ്പര്‍ പ്രസാദ് റൈ, പഞ്ചായത്ത് പ്രസിഡന്‍റ് ഭാരതിഷെട്ടി, എന്‍.ആര്‍.ഇ.ജി. ഓവര്‍സിയര്‍ എം.ബിനീഷ്, എ.ഇ. ശ്രീറാം എന്നിവര്‍ പങ്കെടുത്തു.  പൈവളികെ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുരുടപ്പദവില്‍ എ.യു.പി. സ്കൂളിലെ കിണര്‍ വൃത്തിയാക്കി. വാര്‍ഡ് രണ്ട് സിരന്തടുക്കയില്‍ കൊമ്മങ്കള ടൗണ്‍ ശുചീകരിച്ചു. മൂന്നാം വാര്‍ഡ് ചിപ്പാറില്‍ ചിപ്പാര്‍പ്പദവ് ടൗണ്‍ ശുചീകരിച്ചു.നാലാം വാര്‍ഡ് ആവളയില്‍ ബായാര്‍ സൊസൈറ്റി ശുചീകരിച്ചു. വാര്‍ഡ് അഞ്ച് മുളിഗദ്ദെയില്‍ മുളിഗദ്ദെ സ്കൂള്‍ ശുചീകരിച്ചു. ആറാം വാര്‍ഡ് പെര്‍വ്വോടിയില്‍ പെര്‍വോടി അംഗന്‍വാടി പരിസരം ശുചീകരിച്ചു. ഏഴാം വാര്‍ഡ് ബെരിപ്പദില്‍ ടൗണ്‍ ശുചീകരിച്ചു. എട്ടാം വാര്‍ഡ് സുദംബളയില്‍ കട്ടത്താറു അംഗന്‍വാടി ശുചീകരിച്ചു. ഒന്‍പതാം വാര്‍ഡ് ചേരാളില്‍ തോട് വൃത്തിയാക്കി. പത്താം വാര്‍ഡ് സജന്‍കിലയില്‍ എ.യു.പി.എസ് സജന്‍കില,സര്‍ക്കുത്തി എന്നിവടങ്ങള്‍ ശുചീകരിച്ചു. പതിനൊന്നാം വാര്‍ഡ് മാനിപ്പാടിയില്‍ ആസാദ് നഗര്‍ പ്രദേശം ശുചീകരിച്ചു. പന്ത്രണ്ടാം വാര്‍ഡ് പെര്‍മുദെയില്‍ പരിസരം ശുചീകരിച്ചു. പതിമൂന്നാം വാര്‍ഡ് കുടാലില്‍ എ.യു.പി.എസ് കൂടാല്‍ മെര്‍ക്കള ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഭാരതി പങ്കെടുത്തു. പതിനാലാം വാര്‍ഡ് ചേവാറില്‍ ടൗണ്‍ ശുചീകരിച്ചു. വാര്‍ഡ് പതിനഞ്ച് പറമ്പറ ഡോണ്‍ബോസ്കോ സ്കൂള്‍ പരിസരം ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസാദ് റൈ പങ്കെടുത്തു. വാര്‍ഡ് പതിനാറ് കയ്യാറില്‍ ജോഡുകല്ല് ടൗണ്‍ ശുചീകരിച്ചു. വാര്‍ഡ് പതിനേഴ് പൈവളികയില്‍ ബായിക്കട്ട സബ്സെന്‍റര്‍ ശുചീകരിച്ചു. വാര്‍ഡ് പതിനെട്ട് കാളായിയില്‍ ടൗണ്‍ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിത വാള്‍ട്ടി ഡിസൂസ സംബന്ധിച്ചു. കടങ്കോടി പത്തൊമ്പതാം വാര്‍ഡില്‍ കളായി ബണ്ട് നിര്‍മ്മിച്ചു.

പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുണിയയില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണം,ടുണിയ കുളം വൃത്തിയാക്കല്‍ എന്നിവ നടത്തി. രണ്ടാം വാര്‍ഡ് ആയമ്പാറയില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണവും, അഞ്ചാംതൊടിയില്‍ തടയണയും നിര്‍മ്മിച്ചു. പാടശേഖരസമിതി പ്രസിഡന്‍റ് കേശവന്‍ അഞ്ചാംതൊടി സംബന്ധിച്ചു. മൂന്നാം വാര്‍ഡ് കൂടാനത്തില്‍ അജൈവ മാലിന്യ ശേഖരണവും തടയണ നിര്‍മ്മാണവും നടത്തി. നാലാം വാര്‍ഡ് തന്നിത്തോടില്‍ അജൈവ മാലിന്യ ശേഖരണവും തടയണ നിര്‍മ്മാണവും നടത്തി. ബേക്കല്‍ സി.ഐ. വിശ്വംഭരന്‍ സംബന്ധിച്ചു. വാര്‍ഡ് അഞ്ച് കല്ല്യോട്ടില്‍ അജൈവ മാലിന്യ ശേഖരണവും ആറാട്ട്കടവ് തടയണ നിര്‍മ്മാണവും നടത്തി. ആറാം വാര്‍ഡ് ഇരിയയില്‍ അജൈവ മാലിന്യ ശേഖരണവും കണ്ണോത്ത്-കരിയതോട് തടയണ നിര്‍മ്മാണവും നടത്തി. മാത്ൃക കര്‍ഷകന്‍ ചിങ്കം പങ്കെടുത്തു. ഏഴാം വാര്‍ഡ് കുമ്പളയില്‍ അജൈവ മാലിന്യ ശേഖരണവും ചിറക്കല്‍ കോട് നവീകരിച്ചു. വാര്‍ഡ് എട്ട് അമ്പലത്തറയില്‍ അജൈവ മാലിന്യ ശേഖരണവും മാങ്ങോത്ത് തോട് തടയണ നിര്‍മ്മാണവും നടത്തി. അമ്പലത്തറ ജി.എച്ച്.എസ്.എസിലെ ഹെഡ്മാറ്റര്‍ പത്മനാഭന്‍ സംബന്ധിച്ചു. ഒമ്പതാം വാര്‍ഡ് കൊടവളത്ത് അജൈവ മാലിന്യ ശേഖരിച്ചു. ഉദയനഗര്‍ പള്ളം നവീകരിച്ചു. സാഹിത്യകാരന്‍ ഡോ. അംബാകാസൂതന്‍ മാങ്ങാട് സംബന്ധിച്ചു. പത്താം വാര്‍ഡ് വിഷ്ണുമംഗലത്ത് അജൈവ മാലിന്യ ശേഖരണവും കല്ലുപാലം റോഡ് തടയണ നിര്‍മ്മാണവും നടത്തി. മാതൃക കര്‍ഷകന്‍ സുരേഷ്ബാബു പങ്കെടുത്തു. പതിനൊന്നാം വാര്‍ഡ് ഹരിപുരത്ത് അജൈവ മാലിന്യ ശേഖരണവും തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയും നടത്തി.സാഹിത്യകാരന്‍ പി.വി.കെ പനയാല്‍ സംബന്ധിച്ചു. പന്ത്രണ്ടാം വാര്‍ഡ് തട്ടുമ്മലില്‍ അജൈവ മാലിന്യ ശേഖരണവും പുല്ലൂര്‍- കുറുമ്പാലം തോട് തടയണയും നിര്‍മ്മിച്ചു. പതിമൂന്നാം വാര്‍ഡ് കേളോത്ത് അജൈവ മാലിന്യ ശേഖരണം നടത്തി. കേളോത്ത് തടയണ നിര്‍മ്മിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. നാരായണന്‍ സംബന്ധിച്ചു. പതിനാലാം വാര്‍ഡ് ചാലിങ്കാലില്‍ മാലിന്യശേഖരണവും പരിസരശുചീകരണവും നടത്തി. പതിനാഞ്ചാം വാര്‍ഡ് കായക്കുളത്ത് മാലിന്യശേഖരണവും കുളം വൃത്തിയാക്കലും നടത്തി. പെരിയ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ശ്രീജിത്ത് കൃഷ്ണന്‍ സംബന്ധിച്ചു. പതിനാറാം വാര്‍ഡ് പെരിയയില്‍ മാലിന്യശേഖരണവും വണ്ണാത്തിച്ചാല്‍ പാടത്ത് കൊയ്ത്തുത്സവവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി സംബന്ധിച്ചു. പതിനാഴാം വാര്‍ഡ് പെരിയ ബസാര്‍ മാലിന്യങ്ങളുടെ ശേഖരണവും വണ്ണാത്തിച്ചാല്‍ പാടത്ത് കൊയ്ത്തുത്സവവും നടത്തി.

പരപ്പ ബ്ലോക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ് ഒന്ന് പരപ്പച്ചാലില്‍ കുന്നുംകൈ ഗവ. എല്‍.പി സ്കൂള്‍ പരിസരം കുളവും വൃത്തിയാക്കി. കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബാലാമണി സംബന്ധിച്ചു.രണ്ടാം വാര്‍ഡ് ഭീമനടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചൈത്രവാഹിനി പുഴയിലെ പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ജയശ്രീ കൃഷ്ണന്‍ സംബന്ധിച്ചു. മൂന്നാം വാര്‍ഡ് ചെന്നടുക്കത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ചൈത്രവാഹിനി പുഴയിലെ പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ. സുകുമാരന്‍ സംബന്ധിച്ചു. നാലാം വാര്‍ഡ് എളേരിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പൊതുകുളവും കുടിവെള്ള സ്രോതസ്സും വൃത്തിയാക്കി. ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അപ്പുക്കുട്ടന്‍ സംബന്ധിച്ചു. അഞ്ചാം വാര്‍ഡ് പുന്നക്കുന്നില്‍ നഗരം വൃത്തിയാക്കലും മാലിന്യ നിര്‍മാമര്‍ജ്ജനവും നടത്തി. ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്കെ.ജി വര്‍ക്കിയും വാര്‍ഡ് മെമ്പര്‍ സിന്ധു ആന്‍റണിയും സംബന്ധിച്ചു. ആറാം വാര്‍ഡ് പ്ലാച്ചിക്കരയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതുകുളം വൃത്തിയാക്കി. ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീനിവാസന്‍ സംബന്ധിച്ചു. ഏഴാം വാര്‍ഡ് നാട്ടക്കല്ലില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചൈത്രവാഹിനി പുഴയിലെ പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി ജോണ്‍ സംബന്ധിച്ചു.എട്ടാം വാര്‍ഡ് കരുവങ്കയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.തടയണ നിര്‍മ്മാണവും ജൈവ പച്ചക്കറി കൃഷിയും നടത്തി. വാര്‍ഡ് മെമ്പര്‍ ലതാ ബാലകൃഷ്ണന്‍ സമബന്ധിച്ചു. ഒമ്പതാം വാര്‍ഡ് പറമ്പയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തടയണ നിര്‍മ്മാണവും ജൈവ പച്ചക്കറി കൃഷിയും നടത്തി. വാര്‍ഡ് മെമ്പര്‍ അന്നമ്മ മാത്യു സംബന്ധിച്ചു. പത്താം വാര്‍ഡ് ചട്ടമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുളം വൃത്തിയാക്കലും തടയണ നിര്‍മ്മാണവും നടത്തി. വാര്‍ഡ് മെമ്പര്‍ പ്രമോദ് സംബന്ധിച്ചു. പതിനൊന്നാം വാര്‍ഡ് കോട്ടമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുളം വൃത്തിയാക്കി. പച്ചക്കറി കൃഷി ആരംഭിച്ചു. പന്ത്രണ്ടാം വാര്‍ഡ് നര്‍ക്കിലക്കാടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുളം വൃത്തിയാക്കി. പച്ചക്കറി കൃഷി ആരംഭിച്ചു.വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ സംബന്ധിച്ചു. പതിമൂന്നാം വാര്‍ഡ് ഏച്ചപ്പൊയിലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുളം വൃത്തിയാക്കി. പച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ മാത്യു വര്‍ക്കി സംബന്ധിച്ചു. പതിനാലാം വാര്‍ഡ് മണ്ഡപത്തില്‍ മണ്ണാട്ടിക്കവല വൃത്തിയാക്കി. പൊതുകിണര്‍ വൃത്തിയാക്കലും തടയണ ജൈവ പച്ചക്കറി കൃഷിയും നിര്‍മ്മാണവും നടത്തി. വാര്‍ഡ് മെമ്പര്‍ മാത്യു എം.സി സംബന്ധിച്ചു. പതിനഞ്ചാം വാര്‍ഡ് കമ്മാടത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. തടയണ നിര്‍മ്മിച്ചു. പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസീദ രാജന്‍ സംബന്ധിച്ചു. പതിനാറാം വാര്‍ഡ് മൗക്കോടില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പൂങ്ങോടി, ബെഡൂര്‍ എന്നിവിടങ്ങളില്‍ തടയണനിര്‍മ്മിച്ചു. പച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ അനു പി.വി സംബന്ധിച്ചു. പതിനേഴാം വാര്‍ഡ് പെരുമ്പട്ടയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചുഴിക്കയം പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി. അരിയങ്കല്‍ എളംമ്പാടി എന്നിവിടങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ അമ്മിണി ഷാജി സംബന്ധിച്ചു. പതിനെട്ടാം വാര്‍ഡ് കുന്നുംകൈയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍് നടത്തി. മുള്ളിക്കാട് പെരുംമ്പട്ട എന്നിവിടങ്ങളില്‍ തടയണ നിര്‍മ്മിച്ചു. പച്ചക്കറി കൃഷി നടത്തി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ സലാം ഹാജി സംബന്ധിച്ചു.

ദേലംപാടി ഗ്രാമപഞ്ചായത്ത്  ഒന്നാം വാര്‍ഡ് ഉജ്ജംപാടിയില്‍ എം.ജി.എല്‍.സി പരിസരം വൃത്തിയാക്കി.
രണ്ടാം വാര്‍ഡ് ദേലം പാടിയില്‍ സ്കൂള്‍ പരിസരവും കിണറും വൃത്തിയാക്കി. മൂന്നാം വാര്‍ഡ് പരപ്പയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തടയണ നിര്‍മ്മാണവും നടത്തി. നാലാം വാര്‍ഡ് പുതിയമ്പലത്തില്‍ പുതിയമ്പലം കോളനിയിലെ കുളം വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അഞ്ചാം വാര്‍ഡ് ദേവരടുക്കയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. തടയണ നിര്‍മ്മിച്ചു.പരിസര ശുചീകരണം നടത്തി. ആറാം വാര്‍ഡ് ബെള്ളക്കാനയില്‍ ഒട്യപദവ് കുളം, അഗംനവാടി പരിസരം എന്നിവ വൃത്തിയാക്കി. ഏഴാം വാര്‍ഡ് പയറടുക്കയില്‍ ചാമക്കൊച്ചി പൊതുകപളം വൃത്തിയാക്കി. സ്കൂള്‍ പരിസരം വൃത്തിയാക്കി. എട്ടാം വാര്‍ഡ് മല്ലം പാറയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നെച്ചിപ്പടുപ്പ് ചാലിന് തടയണ നിര്‍മ്മിച്ചു. പരിസര ശുചീകരണം നടത്തി. ഒമ്പതാം വാര്‍ഡ് കാട്ടിപ്പാറയില്‍ ശുചാകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബെള്ളരിക്കയ ,തീര്‍ത്ഥക്കര, കാട്ടിപ്പാറ, പള്ളഞ്ചി, പുതുശ്ശേരി തടയണ നിര്‍മ്മാണം ആരംഭിച്ചു. പത്താം വാര്‍ഡ് ബളവന്തടുക്കയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പതിനൊന്നാം വാര്‍ഡ് പാണ്ടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പന്ത്രണ്ടാം വാര്‍ഡ് അടൂരില്‍ പരിസര ശുചീകരണം നടത്തി. കൊപ്പലം,പെരിയടുക്ക എന്നിവിടങ്ങളില്‍ തടയണ നിര്‍മ്മിച്ചു. പതിമൂന്നാം വാര്‍ഡ് എടപ്പറമ്പയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.മാട്ട- ചെര്‍ക്കണ്ടം തോടിന് തടയണ നിര്‍മ്മാണം ആരംഭിച്ചു. പച്ചക്കറി കൃഷി ആരംഭിച്ചു. പതിനാലാം വാര്‍ഡ് മണിയൂരില്‍ പി.എച്ച്.സി. കോമ്പൗണ്ടില്‍ വൃക്ഷത്തെ നട്ടു. ശ്മശാനം വൃത്തിയാക്കി. പതിനഞ്ചാം വാര്‍ഡ് പള്ളങ്കോടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.പള്ളത്തൂര്‍തോടിന് തടയണ നിര്‍മ്മിച്ചു. പതിനാറാം വാര്‍ഡ് മയ്യളയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സാലത്തടുക്കയില്‍ തടയണ നിര്‍മ്മിച്ചു.ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...