വാര്‍ത്തകള്‍

13
Dec

ഹരിത കേരളം മിഷന്‍ – നല്ല മണ്ണിനായി, നാടൊന്നാകെ

നമ്മുടെ മണ്ണും നീരുറവകളും മാലിന്യമുക്തമാക്കി സംരക്ഷിക്കാനായി നാടൊന്നാകെ കൈകോര്‍ത്തു. ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഒറ്റക്കെട്ടായി കര്‍മപഥത്തിലെത്തി. ജില്ലയില്‍ 2000 ത്തോളം വിവിധ പ്രവൃത്തികളിലായി അഞ്ച് ലക്ഷത്തോളം പേരാണ് നല്ല മണ്ണിനും നല്ല നാടിനുമായി കര്‍മരംഗത്തെത്തിയത്. ഇവരെ ആശിര്‍വദിക്കാന്‍ സാഹിത്യ-സാംസ്‌കാരിക-കലാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അണിനിരന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നത് രണ്ടായിരത്തിലേറെ ശുചീകരണ-ജലസംരക്ഷണ പ്രവൃത്തികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനവാര്‍ഡുകളിലും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലുമായി വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ നടന്നത്. കിണറുകള്‍, കുളങ്ങള്‍, പുഴകള്‍, തോടുകള്‍ എന്നിവയുടെ ശുചീകരണം, തടയണ നിര്‍മാണം, തെരുവോരങ്ങളിലെ മാലിന്യനിര്‍മാര്‍ജനം, തരിശുഭൂമികളിലും സ്‌കൂള്‍ പരിസരങ്ങളിലും കൃഷിയിറക്കല്‍, ദേശീയപാതാ സൗന്ദര്യവല്‍ക്കരണം, സ്‌കൂളുകള്‍ വഴിയുള്ള പ്ലാസ്റ്റിക് ശേഖരണം തുടങ്ങി വിവിധ പരിപാടികള്‍ മിഷന്റെ ഭാഗമായി സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കോര്‍പറേഷന്‍ തല മിഷന്റെ ഭാഗമായി സ്റ്റേഡിയം കോര്‍ണര്‍ പരിസരം മാലിന്യമുക്തമാക്കുന്ന പ്രവൃത്തി മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭയില്‍ സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കീരിത്തോട് ശുചീകരണം നടന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തുണി സഞ്ചിയുമായി പയ്യന്നൂര്‍ നഗരത്തില്‍ ഷോപ്പിംഗിനെത്തിയവര്‍ക്ക് നഗരസഭ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിച്ചു. ഇതോടൊപ്പം ഉപയോഗയോഗ്യമായ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുന്ന സ്വാപ് ഷോപ്പ് പദ്ധതിയും നടപ്പാക്കി. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ മൂഴിക്കര വണ്ണത്താന്‍ കുളം, ചാമക്കുളം എന്നിവയുടെ ശുചീകരണം സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പല്‍തല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏഴാംമൈലില്‍ ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ശുചീകരണം, പച്ചക്കറി വിത്ത്- ഗ്രോബാഗ് വിതരണം, സ്വാപ് ഷോപ്പ് എന്നിവ സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭയില്‍ നരവൂര്‍ തോട് ശുചീകരണവും തടയണ നിര്‍മാണവുമായിരുന്നു മുനിസിപ്പല്‍തല മിഷന്‍ പരിപാടിയായി നടന്നത്. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു. ധര്‍മശാല മുതല്‍ പറശ്ശിനിക്കടവ് ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചുകൊണ്ടായിരുന്നു ആന്തൂര്‍ മുനിസിപ്പാലിറ്റി ഹരിതകേരളം മിഷന്‍ പ്രവൃത്തികള്‍ തുടങ്ങിയത്. മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സ്വാപ് ഷോപ് സ്ഥാപിച്ചതിനു പുറമെ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കടമ്പേരി വനിതാ വ്യവസായ യൂനിറ്റില്‍ പ്രത്യേക കേന്ദ്രം തുടങ്ങുകയും മുതിരാട്ടുമുക്ക് തോട് ശുചീകരിച്ച് തടയണ നിര്‍മിക്കുകയും ചെയ്തു. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന സ്വാപ് മേളയില്‍ അഞ്ചുലക്ഷത്തിലേറെ സാധനങ്ങളാണ് വിതരണം ചെയ്തത്. ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സ്വാപ്പ് ഷോപ്പ് സന്ദര്‍ശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പൂങ്ങോട്ടുംകാവ് തോട് ശുചീകരണവും നടത്തി. ശ്രീകണ്ഠപുരത്ത് നടന്ന സ്വാപ് ഷോപ്പ് പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി ഭാസ്‌ക്കരപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടിയില്‍ നടന്ന തടയണ നിര്‍മാണ- പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവൃത്തികള്‍ സണ്ണി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാനൂര്‍ നഗരസഭയിലെ ഓച്ചിറക്കല്‍ പുഴയ്ക്ക് കുറുകെ ജനകീയ തടയണ നിര്‍മാണം ചെയര്‍പേഴ്‌സണ്‍ കെ.വി റംല ഉദ്ഘാടനം ചെയ്തു. ഇതിനു പുറമെ ആലക്കോട് രയരോം പുഴ ശുചീകരണം, അഞ്ചരക്കണ്ടി മാമ്പത്തോട് തടയണ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും വ്യാഴാഴ്ച ആരംഭിച്ചു ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ജൈവപച്ചക്കറി കൃഷി, ചെമ്പിലോട് ചാലത്തോട് മണ്ണുനീക്കല്‍, കടമ്പൂര്‍ കാപ്പുകുളം ശുചീകരണം, കല്ല്യാശ്ശേരി അറവാടി താവ ഹരിത ക്ലസ്റ്റര്‍ പച്ചക്കറി കൃഷി, കോളയാട് പാടിപ്പറമ്പ് കുളം വൃത്തിയാക്കല്‍, മാടായി: റെ. സ്‌റ്റേഷന്‍ പരിസരത്തെ ഡംപ്്‌സൈറ്റ് ക്ലീനിങ്ങ്, മുഴപ്പിലങ്ങാട് ധര്‍മക്കുളം ശുചീകണം, കുളം ബസാര്‍ ഡംപ്‌സൈറ്റ് വൃത്തിയാക്കല്‍, ന്യൂമാഹി പുന്നോല്‍ ദേശീയപാതയോരം മാലിന്യം നീക്കി പൂന്തോട്ടം നിര്‍മാണം, വേങ്ങാട് ആയുര്‍ ആശുപത്രിക്കുളം വൃത്തിയാക്കല്‍, പാപ്പിനിശ്ശേരി ദേശീയപാതയോരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവൃത്തികളില്‍ നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. ഓരോ തദ്ദേശ സ്ഥാപന ഡിവിഷന്‍/വാര്‍ഡ് തലത്തിലും സ്‌കൂളുകളിലും ആശുപത്രികളിലും വിവിധ മിഷന്‍ പ്രവൃത്തികള്‍ നടന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...