09
Dec
15 വര്‍ഷത്തിനു ശേഷം കാക്കത്തുരുത്തില്‍ കൃഷിയിറക്കി
0 Comment
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കാക്കത്തുരുത്ത് കവിയൂര്‍ പുഞ്ചയില്‍ 15 വര്‍ഷത്തിനു ശേഷം നെല്‍കൃഷിയിറക്കി. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. എട്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. നമുക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. കവിയൂര്‍ പുഞ്ചയില്‍ തുടര്‍ച്ചയായി കൃഷി ഇറക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവല്ല നഗരസഭാധ്യക്ഷന്‍ കെ. വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നാട്ടുകാര്‍ക്ക് പുറമെ തദ്ദേശസ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.