വാര്‍ത്തകള്‍

05
Dec

ഹരിതകേരളം ജില്ലാതല ഉദ്ഘാടനം പനമരത്ത്

ഡിസംബര്‍ 8ന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ വാര്‍ഡുകളിലും നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ 9 മണിക്ക്  ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

പരിപാടി ഏകോപിപ്പിക്കുവാനായി ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍ കവീനറുമായി സമിതി പ്രവര്‍ത്തിക്കും. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വിജയകുമാറാണ് അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഫോ 9447746163.  വിവിധ ചാര്‍ജ്ജ് ഓഫീസര്‍മാര്‍-കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് 9447397108, പനമരം ബ്ലോക്ക് പഞ്ചായത്തും കല്‍പ്പറ്റ നഗരസഭയും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.സി.മജീദ് 9447518639, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ബോബന്‍ ചാക്കോ 9496284473, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ 9495859440

ഹരിതകേരളം പദ്ധതി വിജയിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപങ്കാളിത്തം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 

സംസ്ഥാനവും ജില്ലയും അതിവിദൂരമല്ലാത്ത ഭാവിയില്‍ നേരിടാനിരിക്കുന്ന വന്‍കെടുതി ഓര്‍ത്ത് കക്ഷി രാഷ്ട്രീയ ഭേദ്യമന്യേ ഹരിതകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി അഭ്യര്‍ത്ഥിച്ചു.  കളക്‌ട്രേറ്റിലെ എ.പി.ജെ. ഹാളില്‍  വിളിച്ചു ചേര്‍ത്ത ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാദ്ധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.   ഹരിതകേരളം പദ്ധതിയെക്കുറിച്ച് അറിയാത്ത ഒരു വ്യക്തി പോലും ജില്ലയില്‍ ഉണ്ടാകാത്ത വിധം വീടുകള്‍ തോറും കയറിയിറങ്ങി പദ്ധതി വിശദീകരിച്ചുകൊടുക്കണം. ഡിസംബര്‍ 8ന് നടക്കുന്ന പരിപാടിക്ക് സര്‍ക്കാരിന്റെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെയായിരിക്കണം ഓരോ ഗ്രാമത്തിലും ഏറ്റെടുത്ത പരിപാടികള്‍ വിജയിപ്പിക്കേണ്ടത്. വയനാട്ടില്‍ ഇപ്പോള്‍ തന്നെ ജലക്ഷാമം അനുഭവിക്കുന്നതിനാല്‍ പദ്ധതി വിജയിപ്പിക്കാന്‍ ജില്ലയ്ക്ക് പ്രത്യേകമായ ഉത്തരവാദിത്തമുണ്ട്.

ഹരിത കേരളം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സും പ്ലാസ്റ്റിക്കും യാതൊരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനി പറഞ്ഞു. പദ്ധതി നടത്തിപ്പിനായി കമ്മിറ്റി യോഗം ചേരാത്ത പഞ്ചായത്തുകള്‍ ഡിസംബര്‍ 5ന് തന്നെ യോഗം വിളിച്ചു ചേര്‍ക്കണം.  സന്നദ്ധ സംഘടനകളുടെ യോഗവും പ്രത്യേകമായി വിളിച്ചു ചേര്‍ത്ത് ഹരിതകേരളം പദ്ധതിക്ക് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. ഡിസംബര്‍ 8ന് നടക്കുന്ന എല്ലാ പ്രവൃത്തികളുടെയും ഫോട്ടോ, പങ്കെടുക്കുന്ന പ്രധാന വ്യക്തികളുടെ പേരു വിവരങ്ങള്‍, പദ്ധതി റിപ്പോര്‍ട്ട് എന്നിവ ഡിസംബര്‍ 9ന് തന്നെ ബന്ധപ്പെട്ട ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. റിപ്പോര്‍ട്ടുകളും ഫോട്ടോയും സംസ്ഥാന സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികള്‍ ഭക്ഷണ പാത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ ടൂറിസ്റ്റ് ബസ്സ് ഉടമകളെ  ബോധവല്‍ക്കരിക്കുമെന്ന് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുകയോ പാത്രങ്ങള്‍ തിരിച്ചുകൊണ്ടു പോകുകയോ ചെയ്യണം. ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത കല്യാണ മണ്ഡപങ്ങള്‍ പ്ലാസ്റ്റിക് മുക്തമാണെ് ഉറപ്പുവരുത്തണം.

പഞ്ചായത്തുകളില്‍ ജനുവരി 1 മുതല്‍ പച്ചക്കറി കൃഷി ആരംഭിക്കേണ്ടതിനാല്‍ ഡിസംബറില്‍ തന്നെ പച്ചക്കറി ഉല്‍പാദന കലണ്ടര്‍ തയ്യാറാക്കണമെന്ന് ജില്ലാ പ്ലാനിംഗ്  ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍ അറിയിച്ചു.

 

(03-12-2016)

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...