മിഷൻ ഘടകങ്ങൾ

മിഷനുകളും തദ്ദേശഭരണസ്ഥാപനങ്ങളും
  1. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് മിഷനുകള്‍ പ്രഖ്യാപിച്ചിട്ടുളളത്. മിഷനുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അധിക പ്രൊഫഷണല്‍ സഹായം ലഭ്യമാക്കുകയും ഫലാധിഷ്ഠിത പദ്ധതി നിര്‍വ്വഹണത്തിനുവേï കാര്യപ്രാപ്തി വര്‍ദ്ധനവ് സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
  2. വികസന ദൗത്യങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ ഉള്‍പ്പെട്ട വിഷയങ്ങളാണ്. ശുചിത്വ – മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളാകട്ടെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അനിവാര്യ ചുമതലയുമാണ്. ആയതിനാല്‍ ദൗത്യങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
  3. സാങ്കേതിക സഹായം, സാങ്കേതിക വിദ്യാ കൈമാറ്റം, വകുപ്പുകളുടെ വര്‍ദ്ധിച്ച തോതിലുളള പങ്കാളിത്തം, അധിക വിഭവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൈമാറിക്കിട്ടിയിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം പ്രാദേശിക ആസൂത്രണപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകുമെന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കികൊണ്ട് സ.ഉ. (എം. എസ്) നമ്പര്‍ 72/2016/ജലവിഭവം; തീയതി 05.12.2016 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
  4. മിഷനുകളുമായി ബന്ധപ്പെട്ട മേഖലകളില്‍ ഒറ്റ ആസൂത്രണ പ്രക്രിയയിലൂടെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനം ഏറ്റെടുത്ത പദ്ധതികള്‍ വകുപ്പുകള്‍ അംഗീകരിച്ച കേന്ദ്ര-സംസ്ഥാനതല പദ്ധതികള്‍, പൊതുസമൂഹം ജനകീയമായി ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊളളിച്ചു കൊണ്ട് തദ്ദേശഭരണ സ്ഥാപന പ്രദേശത്തിന് വേണ്ടി ഒരു സംയോജിത പ്ലാന്‍ തയ്യാറാക്കുകയും സാങ്കേതിക സഹായവും ഗുണമേന്മയും ഉറപ്പാക്കി പ്ലാനിലെ ഘടകങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനവും വകുപ്പുകളും നടപ്പാക്കുകയും ചെയ്യുക എന്ന രീതിശാസ്ത്രം അവലംബിക്കുന്നതാണ്. ഇതിന് വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിക്കുന്നതാണ്.
ഫലപ്രാപ്തി ലക്ഷ്യമാക്കിയുള്ള നിരീക്ഷണം
  1. മിഷന്‍ സമീപനത്തിന് അനുയോജ്യമായ രീതിയില്‍ നവകേരളം കര്‍മ്മപദ്ധതിയില്‍ ഭൗതികയും സാമ്പത്തികവുമായ ലക്ഷ്യപ്രാപ്തിയോടൊപ്പം ഫലപ്രാപ്തി ലക്ഷ്യമാക്കിയുള്ള നിരീക്ഷണവും പിന്തുണാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ മിഷനുകളുടെയും ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്‌സുകളുടെയും പ്രവര്‍ത്തനവും കാര്യക്ഷമതയും ഫലപ്രാപ്തിയും ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതിനു പുറമെ ഉദ്ദേശിക്കുന്ന ഗുണഫലങ്ങളും പൂര്‍ത്തിയാക്കേണ്ട നാഴികക്കല്ലുകളും സമയബന്ധിതമായി ജനോപകാരപ്രദമായ രീതിയില്‍ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണവുമുണ്ടാകും.
  2. നിരീക്ഷണ പിന്‍തുണാ പ്രവര്‍ത്തനങ്ങള്‍
മിഷന്റെ സ്വയം പ്രാവര്‍ത്തികമാക്കുന്ന പുരോഗതി വിലയിരുത്തലുകള്‍ക്കും തയ്യാറാക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്കും പുറമെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടും സുസ്ഥിര ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സുഗമമായ നിര്‍വഹണപ്രക്രിയകള്‍ ചിട്ടപ്പെടുത്തുന്നതിനും സാധ്യമാക്കുന്ന രീതിയിലുളള നിരീക്ഷണ പിന്തുണാ പ്രവര്‍ത്തനങ്ങളാണ് നവകേരളം കര്‍മ്മ പദ്ധതിയുടെ മോണിറ്ററിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ മോണിറ്ററിംഗ് സംവിധാനത്തില്‍ ചുവടെ പ്രതിപാദിക്കുന്ന ഘടകങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
  1. വിവിധ മിഷനുകളിലൂടെ ഉദ്ദേശിക്കുന്ന ഗുണഫലങ്ങള്‍, ലക്ഷ്യങ്ങള്‍, സമയക്രമം, ഉത്തരവാദിത്തം എന്നിവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര നിരീക്ഷണ ചട്ടക്കൂട് മുന്‍കൂട്ടി തയ്യാറാക്കി പ്രഖ്യാപിക്കുക.
  2. വിവിധ മിഷനുകളുടെ രൂപകല്‍പ്പനയും നടത്തിപ്പ് പ്രക്രിയകളും ഉദ്ദേശിക്കുന്ന ഗുണഫലങ്ങള്‍ നല്‍കുന്നവയാണോയെന്ന് അപഗ്രഥനം നടത്തുകയും അവ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
  3. മിഷനുകളുടെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും മുന്‍കൂട്ടി നിശ്ചയിച്ച ഗുണഫലങ്ങളും ലക്ഷ്യങ്ങളും സമയക്രമം അനുസരിച്ച് തന്നെ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
  4. സോഷ്യല്‍ ഓഡിറ്റ് ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയുളള സാമൂഹിക നിരീക്ഷണം, വിവര ശേഖരണത്തിനായി ക്രൗഡ് സോഴ്‌സിംഗ് സംവിധാനങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കുക.
  5. വിവിധ വികസന ആസ്തികളുടെ നിര്‍വഹണത്തിലും തുടര്‍ നടത്തിപ്പിലും ജി.ഐ.എസ്. അധിഷ്ഠിത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുളള നിരീക്ഷണ സംവിധാനം പ്രാവര്‍ത്തികമാക്കുക.
  6. മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതോടൊപ്പം ബഹുജനങ്ങള്‍ക്ക് വിവര ലഭ്യത ഉറപ്പുവരുത്തുന്നതിന് വിവര ക്രോഡീകരണ-പ്രചാരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
  7. മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഉരുത്തിരിഞ്ഞു വരുന്ന പ്രശ്‌നങ്ങളും പാഠങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ബഹുജനപങ്കാളിത്തത്തോടെ ചര്‍ച്ച ചെയ്യുന്നതിനും ഉള്‍ക്കൊളളുന്നതിനുമുളള അവസരം ഉണ്ടാക്കുക.
  8. പ്രാദേശിക തലത്തില്‍ പങ്കാളിത്ത നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
  9. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സ്വതന്ത്ര ഗുണമേന്മാ നിരീക്ഷണ ഏജന്‍സികളെ ചുമതലപ്പെടുത്തുക.
  10. സമഗ്ര പരാതി പരിഹാര സംവിധാനം ആവിഷ്‌കരിക്കുക.
ലഭ്യമാകുന്ന വിഭവം
മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താെഴ പറയുന്ന സ്രോതസ്സുകളിൽ നിന്നു വിഭവം ലഭ്യമാകുന്നതാണ്.
  1. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ വിഹിതം – ആര്‍ ഐ.ഡി.എഫ് ഉള്‍പ്പെടെ (2017-18 മുതല്‍ 2021-22 വരെ)
  2. തൊഴിലുറപ്പ് പദ്ധതി വിഹിതം: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ്, കൃഷി, ശുചിത്വം എന്നിവയ്ക്ക്.
  3. ശ്രമദാനം
  4. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (KIIFB); അഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും.
  5. ജനകീയാസൂത്രണ പദ്ധതിക്ക് ലഭ്യമാകുന്ന ഫണ്ടില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വകയിരുത്തുന്ന തുക.
  6. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (Corporate Social Responsibility Fund)
  7. സംഭാവനകള്‍ / സ്‌പോണ്‍സര്‍ഷിപ്പുകള്‍
  8. പൊതുസമൂഹം ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ജനകീയമായി സ്വരൂപിക്കുന്ന വിഭവങ്ങള്‍
വകുപ്പുകളുടെ ബഡ്ജറ്റ് ശീര്‍ഷകത്തില്‍ വകയിരുത്തുന്ന സംസ്ഥാന-കേന്ദ്ര പദ്ധതികളുടെ വിഹിതം ഉപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകളുടെ ഭരണാനുമതി, ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ബാധകമായ നടപടിക്രമങ്ങള്‍ പാലിച്ച് അനുയോജ്യമായ തലത്തില്‍ (വര്‍ക്കിംഗ് ഗ്രൂപ്പ്, സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്) നിന്നും അംഗീകാരത്തോടെ ഭരണ വകുപ്പില്‍ നിന്നും അനുമതി വാങ്ങി നടപ്പാക്കേണ്ടതാണ്. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ഭരണാനുമതിക്ക് ആ ഫണ്ടിന്റെ വിനിയോഗത്തിന് നിശ്ചയിച്ചിട്ടുളള നടപടി ക്രമങ്ങള്‍ ബാധകമായിരിക്കും

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...