ശുചിത്വ മാലിന്യസംസ്കരണം

Clean Keralaവൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.

ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു.  ഇന്ന് കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർമ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ബഹുമുഖ വികസന തന്ത്രങ്ങളില്‍ ദീർഘകാല, ഇടക്കാല, അടിയന്തിര ദൗത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ദീർഘകാല ആസൂത്രണ കാഴചപ്പാടെന്ന നിലയില്‍ മാലിന്യസംസ്കരണത്തിന് ഒരു വിഭവ പരിപാലനനയം അത് വിഭാവനം ചെയ്യുന്നു.  സമ്പൂർണ്ണ മാലിന്യമുക്തി (zero waste), പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് ചുരുക്കല്‍ (waste minimize reduce), പുനരുപയോഗം, പുനഃചംക്രമണം (recycling), തിരിച്ചെടുക്കല്‍ (recovery) എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്.  മാലിന്യമുക്ത കേരളത്തിന് സമഗ്രമായ വികസന തന്ത്രങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും നിശ്ചയിച്ച് അടുത്ത നാലു വർഷക്കാലത്തേക്കുള്ള ഇടക്കാലനയവും ഓരോ വർഷവും സ്വീകരിക്കേണ്ട പ്രവർത്തനങ്ങള്‍ ചിട്ടപ്പെടുത്തി അടിയന്തിര കർമ്മപരിപാടിയും ആവിഷ്കരിച്ച് നടപ്പാക്കുക.

kerala-clean-upശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തവും സാധാരണ ജനങ്ങളുടെ ശീലങ്ങളിലും ജീവിതശൈലിയിലുള്ള മാറ്റവും നിർണായകവുമാണ്.  അതിനാല്‍ തീവ്രവും തുടർച്ചയായുള്ളതുമായ കാമ്പയിന്‍ ആവശ്യമാണ്.  ജൈവ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം എന്നിവയ്ക്കാവശ്യമായ ഭ‍ൗതിക സംവിധാനങ്ങള്‍ ഒരുക്കും.  പുതിയ അറിവും സാങ്കേതികവിദ്യയും അനുദിനം പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന മേഖലയായതിനാല്‍ ശുചിത്വ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷിയും സാങ്കേതിക വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുന്നതിന് പ്രധാന പരിഗണന നല്‍കും.  സുസ്ഥിരതയും തുടർച്ചയും ഉറപ്പു വരുത്തുന്നതിന് നൂതന സംരംഭങ്ങളെയും സംരംഭകരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കും.

ജൈവ മാലിന്യ സംസ്കരണത്തിന് ഗാർഹിക, സ്ഥാപന തലങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കും.  പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ജൈവമാലിന്യം ചെറിയ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് സംസ്കരിക്കും.  പരമ്പരാഗത മാർഗങ്ങള്‍ പ്രായോഗികമല്ലാതെവരുന്ന പ്രത്യേക പരിതസ്ഥിതി കളില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം ആരായും.  മാലിന്യ സംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന് കൃഷിവകുപ്പുമായി ചേർന്ന് വിപണന സംവിധാനം രൂപപ്പെടുത്തും.

അജൈവ മാലിന്യത്തിന്‍റെ തോത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി കുറയ്ക്കും.  പുനരുപയോഗ പുനചംക്രമണ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കും.  പുനഃചംക്രമണ സാധ്യതയുള്ള പേപ്പർ, ഗ്ലാസ്സ്, മെറ്റല്‍, ഇ-വേസ്റ്റ്, തുടങ്ങിയവ പരമാവധി ചംക്രമണം ചെയ്യും.  വാർഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, വ്യവസായ വകുപ്പുമായി ചേർന്ന് റീസൈക്ലിംഗ് പാർക്കുകള്‍ ആരംഭിക്കും.  സാനിട്ടറി വെയ്സ്റ്റിന് ആശുപത്രി മാലിന്യം സംസ്കരിക്കുന്ന രീതി സ്വീകരിക്കും.

ആശുപത്രികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, അതിഥി മന്ദിരങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍ എന്നിവിട ങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന.

ദ്രവമാലിന്യം സാധ്യമായ സാഹചര്യത്തില്‍ അതത് സ്ഥലത്തുതന്നെ ശുദ്ധീകരിക്കും.  മറ്റ് സ്ഥലങ്ങളില്‍ സീവറേജ് – സെപ്റ്റേജ് ട്രീറ്റ്മെന്‍റ്  സംവിധാനങ്ങള്‍ ഏർപ്പെടുത്തും.

നിർവ്വഹണം
കാമ്പയിന്‍ നിർവഹണത്തിന്‍റെ ആത്യന്തിക ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കും.  തദ്ദേശ സ്വയംഭരണവാർഡ് ആയിരിക്കും നിർവ്വഹണ ത്തിലെ അടിസ്ഥാന യൂണിറ്റ്.  വാർഡ് തലത്തില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയും സംഘടനകളെയും വാർഡ് തല സാനിട്ടേഷന്‍ സമിതിയില്‍ ഉള്‍പ്പെടുത്തും.  കുടുംബശ്രീ സംഘടനാ സംവിധാനത്തെ കാമ്പയിന്‍ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി പ്രയോജനപ്പെടുത്തും.

പരിപാടികളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ശേഷീവർദ്ധനയും പരിശീലനവും പ്രധാനമാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവർത്തകർ, വിദഗ്ദ്ധർ, കർമപരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, എഞ്ചിനീയർമാരുള്‍പ്പെട്ട സാങ്കേതിക വിദഗ്ദ്ധർ, വീടുകളില്‍ സ്ഥാപിക്കുന്ന ശുചിത്വസംവിധാനങ്ങളുടെ സർവ്വീസിംഗിന് നിയോഗിക്കപ്പെടുന്ന, സംരഭകത്വരീതിയില്‍ പ്രവർത്തിക്കുന്ന അടിസ്ഥാനതല സാങ്കേതിക വിദഗ്ദ്ധർ (barefoot technicians), സേവന ദാതാക്കള്‍, സന്നദ്ധ സംഘടനകള്‍, സർക്കാറിതര സംഘടനകള്‍, ജനകീയ കൂട്ടായ്മകള്‍ എന്നിവർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കും.

കാമ്പയിന്‍ നിർവ്വഹണത്തിനും വിവിധ പരിശീലനങ്ങള്‍ നടത്തുന്നതിനും സംസ്ഥാന ജില്ലാതലങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരെ കണ്ടെത്തി നിയോഗിക്കും.  സംസ്ഥാന ജില്ലാതല ങ്ങളില്‍ രൂപീകരിക്കുന്ന ഫാക്കല്‍ട്ടി ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ പരിശീലനം നല്‍കും.  ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും രൂപീകരിക്കുന്ന റിസോഴ്സ് മാനേജ്മെന്‍റ് സെല്ലിന്‍റെ ഭാഗമായി ഇവർ പ്രവർത്തിക്കും.  കാമ്പയിന്‍ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് വിശദമായ മാർഗനിർദ്ദേശങ്ങളും കൈപ്പുസ്തകങ്ങളും സംസ്ഥാന മിഷന്‍ തയ്യാറാക്കി നല്‍കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...