ജലസംരക്ഷണം

pondനിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്‍റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാർത്ഥികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും

ലക്ഷ്യം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണെങ്കിലും ഓരോ വർഷം കഴിയുന്തോറും കടുത്ത വരള്‍ച്ചയുടേയും ശുദ്ധജലദൗർലഭ്യത്തിന്‍റേയും പിടിയിലായി ക്കൊണ്ടിരിക്കുകയാണ് സംസ്ഥാനം.  കണക്കുകളനുസരിച്ച് ശരാശരി 3000 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അത് പ്രയോജനപ്പെടുത്താനാവുന്നില്ല.  ഇവിടെയാണ് ജലസുരക്ഷയുടെ പ്രസക്തി.  ജലസംരക്ഷണത്തിന്‍റെ ആദ്യഘട്ടം എന്നനിലയില്‍ എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.  അഞ്ചുവർഷത്തിനുള്ളില്‍ കുളങ്ങള്‍, തോടുകള്‍, നദികള്‍, കിണറുകള്‍, തുടങ്ങിയ ജലസ്രോതസ്സുകളിലെ ജലലഭ്യത വർദ്ധിപ്പിക്കാ നാണ് ഹരിതകേരള മിഷന്‍ കർമ്മപദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

നിർവ്വഹണം
traditional_well-keralaകുളങ്ങള്‍, നീർച്ചാലുകള്‍, അരുവികള്‍, തോടുകള്‍, എന്നിവ പുനരുദ്ധരിക്കുക, മഴവെള്ള സംരക്ഷണത്തിലൂടെ സംസ്ഥാനത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ കിണറുകളിലെ ജലലഭ്യത ഉറപ്പാക്കണം. CWDRM കണക്കുകള്‍ പ്രകാരം 45 ലക്ഷം കിണറുകളാണ് സംസ്ഥാന ത്തുള്ളത്. ഇവയെ സമ്പൂർണ കിണർ റീചാർജ് പദ്ധതിയിലൂടെ റീചാർജ് ചെയ്ത് ജലസമൃദ്ധ മാക്കണം. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യമുള്ള മലനാട്, ഇടനാട്, തീരപ്രദേശം എന്നിവക്ക് അതിനനുസൃതമായ ജല, മണ്ണ്, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തയ്യാറാക്കുക.  ജ്യോഗ്രഫിക്കല്‍ ഇന്‍ഫർമേഷന്‍ സിസ്റ്റം ഉപയോഗിച്ച് നദീതടം, ഉപനദീതടം എന്നിവ വേർതിരിച്ച് അതിനകത്തുവരുന്ന പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ ജല സ്രോതസ്സുകള്‍ അടയാളപ്പെടുത്തി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുക.  നദീതട മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള തടയണകള്‍, റെഗുലേറ്റ റുകള്‍ എന്നിവ ആവശ്യം വേണ്ടിടത്ത് നിർമ്മിക്കുക. മലയോര മേഖലയില്‍ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള തടയണകളെക്കുറിച്ച് പഠിച്ച് ശാസ്ത്രീയ പരിഹാരമാർഗ്ഗങ്ങള്‍ നിർദ്ദേശിക്കുക. ഓരോ നദീതടത്തിലുമുള്ള ജലവിഭവ ലഭ്യത, വിവിധ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ ജലവിനിയോഗം എന്നിവ പഠിച്ച് ശാസ്ത്രീയമായ ജലസംരക്ഷണ വിനിയോഗ മാർഗ്ഗങ്ങള്‍ ഏർപ്പെടുത്തണം. ജലാശയങ്ങളിലെ/ നദികളിലെ മാലിന്യ ലഘൂകരണത്തിനുള്ള നടപടി സ്വീകരിക്കുക.  നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക.  സാമൂഹിക ഓഡിറ്റ് മാതൃകകള്‍ രൂപപ്പെടുത്തുക.  മിഷന്‍റെ ലക്ഷ്യവും പരിപാടികളും ജീവനക്കാരില്‍ എത്തിക്കാനുള്ള പരിശീലനം, ജലവിഭവ വിവരസാങ്കേതിക വിനിമയ സംവിധാനം ദേശീയ ഹൈഡ്രോളജി പ്രോജക്ടിന്‍റെ സഹായത്തോടെ രൂപപ്പെടുത്തുക. വിവിധ വകുപ്പുകള്‍, ഏജന്‍സികളുടെ കൈവശമുള്ള നീർത്തട മാപ്പുകള്‍ ഏകോപിപ്പിച്ച് ഓരോ നീർത്തടത്തിലും നടത്തേണ്ട പ്രവർത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ രൂപപ്പെടുത്തുക.  വന്‍കിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ജലവിതരണ കനാലുകളിലെ ജലനഷ്ടം കുറച്ച് സമീപത്തെ കുളങ്ങളുമായി ബന്ധിപ്പിച്ച് വേനല്‍ക്കാലത്ത് കുളങ്ങളിലെ ജലലഭ്യത ഉറപ്പാക്കുക. കനാല്‍ജലം കെട്ടിനിന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി പ്രസ്തുത ജലം ഉപകാരപ്രദമായി വിനിയോഗിക്കുക.

പരിപാടി

 • നീരൊഴുക്ക് ശാസ്ത്രീയമായി മാനേജ് ചെയ്യുക.
 • മണ്ണിലെ ജലാംശം സംരക്ഷിച്ച്‌ വർദ്ധിപ്പിക്കുക. നീർത്തട അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങള്‍.
 • മുകളില്‍ നിന്ന് താഴോട്ട് (Ridge to Valley) എന്ന രീതി ശാസ്ത്രം.
 • സമഗ്ര നദീതട വികസനം സാധ്യമാക്കുന്ന തരത്തിലായിരിക്കും നീർത്തട ഇടപെടല്‍.
 • ജനപങ്കാളിത്തത്തോടുകൂടിയായിരിക്കും പദ്ധതി നടത്തിപ്പ്
 • തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തി കോണ്ടൂര്‍ ബണ്ടുകളുടെ നിർമ്മാണം
 • ആവശ്യമായ ഇടങ്ങളില്‍ തടയണകള്‍ നിർമ്മിക്കുക
 • കനാലുകളുടെ സമയബന്ധിതമായ പരിപാലനവും സംരക്ഷണവും
 • നിലവിലുള്ള തടയണകളുടെ സ്ഥിതി വിലയിരുത്തി ആവശ്യമായ സംരക്ഷണവും, ആവശ്യമുള്ള ഇടങ്ങളില്‍ പുതിയ തടയണകളുടെ നിർമ്മാണവും
 • മറ്റു ജലാശയങ്ങളുടെ നവീകരണവും പുനരുദ്ധാരണവും
 • ജലവിഭവ സംബന്ധിയായ എല്ലാ അടിസ്ഥാന വിവരങ്ങളും (Data) പൊതുജനങ്ങള്‍ക്കും  സർക്കാര്‍ സ്ഥാപനങ്ങള്‍ക്കും  ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം

പരിപാടി (2016-17)

 • ജനപങ്കാളിത്തത്തോടെ/ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കുളങ്ങളുടെ നവീകരണം
 • 40974 കുളങ്ങളില്‍ 9453 എണ്ണം പുന:രുദ്ധരിക്കും
 • കനാലുകളുമായി കുളങ്ങളെ ബന്ധിപ്പിച്ച് ജലലഭ്യത ഉറപ്പാക്കും
 • ജലസേചനപദ്ധതി ഇല്ലാത്തിടങ്ങളില്‍ നീർത്തടാടിസ്ഥാനത്തില്‍ മുന്‍ഗണന തീരുമാനിച്ച് കുളങ്ങള്‍ പുന:രുദ്ധരിക്കും
 • കൈത്തോടുകള്‍/ അരുവികള്‍ പുന:സ്ഥാപിക്കുന്ന പണികള്‍
 • ജലസേചന കനാലുകളിലെ ജലനഷ്ടം കുറച്ച് ക്ഷമത വർദ്ധിപ്പിക്കുക
 • കനാലുകളില്‍ നിന്നുള്ള ചോർച്ചകൊണ്ടുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി/ജലം തിരിച്ചു വിട്ട് ഉപയോഗ യോഗ്യമാക്കി മാറ്റുക
 • ഓരു ജലക്കയറ്റം തടയുന്നതിനുള്ള പ്രവർത്തനം
 • മഴവെള്ള സംഭരണം/കിണര്‍ റീ-ചാർജ്ജ് നീർത്തട/നദീതട അടിസ്ഥാനത്തില്‍ ജലവിഭവ ലഭ്യതാ/ഉപയോഗ പഠനം
 • ജലവിഭവ സംരക്ഷണത്തിനായി മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍/ പരിപാടികള്‍ രൂപപ്പെടുത്തുക.

രീതിശാസ്ത്രം

 • കേരളത്തിന് പൊതുവില്‍ ബാധകമാക്കുന്ന ഏകരൂപമുള്ള നീർത്തടമാപ്പ് തയ്യാറാക്കുക
 • നീർത്തടമാപ്പ് നദീതടവുമായി ബന്ധിപ്പിക്കുക
 • നദീതടങ്ങളെ ജലസേചന പ്രോജക്ട് ഉളളവയെന്നും ഇല്ലാത്തവയെന്നും വേർതിരിച്ചുള്ള പദ്ധതി ആസൂത്രണം
 • കനാലുകളും കുളങ്ങളും GIS ഉപയോഗിച്ച് മാപ്പിംഗ് നടത്തി, ആസൂത്രണ – മോണിറ്ററിംഗിനായി ഉപയോഗിക്കുക
 • ജനപങ്കാളിത്തത്തോടുകൂടി ആസൂത്രണവും നിർവ്വഹണവും
 • വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയ നിർവ്വഹണവും ആസൂത്രണവും

ആസൂത്രണ ഘട്ടങ്ങള്‍

പരിശീലനം

സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പ്
പരിശീലന പുസ്തകങ്ങള്‍/ നിർവ്വഹണ സഹായികള്‍ എന്നിവ തയ്യാറാക്കല്‍, നിർവ്വഹണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധി-പരിശീലനം, ബ്ല്രോക്ക്/ഗ്രാമ പഞ്ചായത്ത് തല പരിശീലനം, പ്രോജക്ട് പരിശോധന ഗ്രൂപ്പ് രൂപീകരണം- ബ്ലോക്ക് തലം, ഗ്രാമ പഞ്ചായത്ത് തല റിസോഴ്‌സ് ഗ്രൂപ്പ് പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ പട്ടികപ്പെടുത്തുന്നു

സംഘടനാ സംവിധാനം

ചീഫ് സെക്രട്ടറി അധ്യക്ഷനായി എംപവേർഡ് കമ്മിറ്റി
ജലവിഭവ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി
സംസ്ഥാന മിഷന്‍ ചീഫ്
നിർവ്വഹണ വകുപ്പ് മേധാവികള്‍
ജില്ലാ മിഷന്‍ ചീഫ്
ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥര്‍
ബ്ലോക്ക് തല നീർത്തട വികസന സാങ്കേതിക സമിതി/ നദീതട പദ്ധതി ജില്ലാതല സമിതി

മോണിറ്ററിംഗ്

വിവിധ തലങ്ങളില്‍ സമയബന്ധിതമായ നീരീക്ഷണം.
നീരീക്ഷണത്തിനായി പ്രത്യേക സാങ്കേതിക സഹായം – സോഫ്ട് വെയര്‍ വികസിപ്പിക്കും.
ആഴ്ചതോറുമുള്ള വിലയിരുത്തല്‍.
പ്രാദേശിക വിലയിരുത്തല്‍
സാമൂഹിക വിലയിരുത്തല്‍/ഓഡിറ്റിംഗ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...