കൃഷി

നിലവിലെ അവസ്ഥ

സംസ്ഥാനവരുമാനത്തിന്‍റെ 11.6 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് താഴേക്കാണ്. കൂടാതെ, വന്‍തോതില്‍ കാര്‍ഷിക ഭൂമി മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുന്നതും വ്യാപകമാണ്.

യന്ത്രവത്കരണത്തിന്‍റെ കുറവുകളും, അശാസ്ത്രീയ കൃഷിയും, കാര്‍ഷികാവശ്യങ്ങള്‍ മനസിലാക്കാതെയുള്ള ജലസേചനവും, രാസവളങ്ങളുടെ അമിതോപയോഗവും ഒക്കെ കാര്‍ഷികമേഖലയിലെ വര്‍ത്തമാനകാല തിരിച്ചടികളാണ്.

കൂടാതെ, കര്‍ഷകര്‍ക്ക് വിപണിയുമായി ബന്ധമില്ലാത്തത്, പ്രവര്‍ത്തന മൂലധനം എളുപ്പത്തില്‍ ലഭ്യമാകാത്തത്, ജലസേചന സൗകര്യമില്ലായ്മ, അത്യുല്‍പാദന വിത്തുകള്‍ ലഭ്യമല്ലാത്തത്, ശേഖരണ സംവിധാനമില്ലാത്തത്, കാര്‍ഷിക ഭൂമിയുടെ അപര്യാപ്തത, തുടങ്ങിയവ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്.

ലക്ഷ്യങ്ങള്‍

08tvfsar_noorumeni__265022gസുരക്ഷിത ഭക്ഷ്യേല്‍പാദനത്തില്‍ സ്വയംപര്യാപ്തത, കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം, കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കല്‍ എന്നിവയാണ് ‘ഹരിതകേരള’ ത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

സുജലം സുഫലം

ജലസേചന പദ്ധതികളുടെ സംയോജനം, മാലിന്യ പുനഃചംക്രമണം, വിപണികളുമായി ബന്ധപ്പെടുത്തല്‍, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് പിന്തുണ, കൃഷിക്ക് കൂടുതല്‍ ഭൂമി ലഭ്യമാക്കല്‍, അനുകൂല കാലാവസ്ഥ സൃഷ്ടിക്കല്‍, തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

ഉല്‍പാദനം, വിപണനം, പിന്തുണ എന്നീ മേഖലകളില്‍ സുജലം സുഭലം പദ്ധതി ലക്ഷ്യമിടുന്നു.

ഉല്‍പാദനം

പങ്കാളിത്തകൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോത്സാഹനം എന്നിവ ഉല്‍പാദന മേഖലക്ക് ഊര്‍ജ്ജമേകും.  തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍െറയും പിന്തുണ ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കും. ഇത്തരത്തില്‍ കൂടുതല്‍ മേഖലയില്‍ കൃഷി, ശാസ്ത്രീയ രീതിയില്‍ കൃഷി, അത്യുല്‍പാദന വിത്തുകളുടെ ഉപയോഗം, ആധുനിക കാര്‍ഷിക രീതികള്‍ എന്നിവ നടപ്പാക്കും.

പ്രാദേശികതല ആസൂത്രണം

ഭൂമി ലഭ്യത, നിലവിലെ കൃഷികള്‍, ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ പ്രാദേശിക തലത്തില്‍ വിലയിരുത്തപ്പെടും.  അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്തുതലത്തില്‍ ഇക്കാര്യങ്ങള്‍ നടക്കും.  അത്തരത്തില്‍, ജനങ്ങള്‍ തീരുമാനിക്കും എന്തു കൃഷിചെയ്യണം, എങ്ങനെ വേണം എന്നൊക്കെ.

എല്ലാ പഞ്ചായത്തുകളും ഇത്തരത്തില്‍ ലഭ്യമായ സൗകര്യങ്ങളും പ്രാദേശിക സാധ്യതകളും അധിഷ്ഠിതമായി കൃഷി പദ്ധതികള്‍ ആവിഷ്കരിക്കും.  ഇതിനായി പഞ്ചായത്ത് റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും.  വിവിധ മേഖലയിലെ വിദഗ്ദ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്‍റെ ഭാഗമാകും.  ഈ ഗ്രൂപ്പുകള്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും, ഇവരുടെ നേതൃത്വത്തില്‍ വാര്‍ഡുതല യോഗങ്ങള്‍ നടത്തി കൃഷിക്കാവശ്യമായ പദ്ധതികള്‍ക്ക്  പിന്തുണ നല്‍കും.

വിവിധ കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുത്തി സംയോജിത കാര്‍ഷിക സമ്പ്രദായവും കര്‍ഷകര്‍ക്കായി ആവിഷ്കരിക്കും.  വാര്‍ഡുതല കാര്‍ഷിക പ്ലാനും പഞ്ചായത്തുതല കാര്‍ഷിക പ്ലാനുംരൂപീകരിക്കും.  ഗ്രാമീണ വികസന പദ്ധതികളുമായി ഏകോപിപ്പിക്കുവാന്‍ ബ്ളോക്ക് പ്ലാനുമുണ്ടാകും.  ഇത്തരത്തിലെ പദ്ധതികള്‍ സംയോജിപ്പിക്കുവാന്‍ ജില്ലാതല പ്ലാനുമുണ്ട്.

പ്രത്യേക കാര്‍ഷിക സോണുകള്‍ (സ്പെഷ്യല്‍ അഗ്രികള്‍ചറല്‍ സോണ്‍)

kanji_2ഇത്തരം സോണുകള്‍ മുഖാന്തിരം ഉല്‍പാദനത്തിന് ഇണങ്ങുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കും.  കൂടുതല്‍ കൃഷിയിലൂടെ കൂടുതല്‍ ഉല്‍പാദനം എന്നത് ലക്ഷ്യമാക്കും. സാധ്യമായ ഭൂമികളിലെല്ലാം കൃഷിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. ജലസേചന സൗകര്യവും ആധുനിക കാര്‍ഷിക സങ്കേതങ്ങളും ഒരുക്കിനല്‍കും.  പ്രത്യേക സാമ്പത്തിക മേഖലകളിലേതുപോലെ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കും.

മുഴുവന്‍ സമയ കര്‍ഷകരുടെയും ഭൂമിയുടേയും ലഭ്യത, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, കര്‍ഷക കൂട്ടായ്മകളുടെ ശക്തമായ സാന്നിധ്യം, അനുയോജ്യമായ മണ്ണ്, കാര്‍ഷിക കാലാവസ്ഥ എന്നിവ പരിഗണി ച്ചായിരിക്കും സോണുകളുടെ തെരഞ്ഞെടുപ്പ്.

പ്രത്യേക കാര്‍ഷിക സോണുകളില്‍ ആഗ്രോ സര്‍വീസ് സെന്‍ററുകള്‍, കാര്‍ഷിക കര്‍മസേന, ബയോ കണ്‍ട്രോള്‍ലാബ്, പ്ലാന്‍റ് ക്ലിനിക്കുകള്‍, ലീഡ് ഫാര്‍മര്‍ ഇന്‍ഷ്യേറ്റീവ്, റിസോഴ്സ് ഗ്രൂപ്പുകള്‍, വിത്ത് നഴ്സറികള്‍, പ്രദേശിക വിപണി, മണ്ണ് പരിശോധനാ ലാബ്, കമ്പോസ്റ്റ് ഫെര്‍ട്ടിലൈസര്‍ യൂണിറ്റ്, മാലിന്യ പുനഃചംക്രമണ യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, ബയോ ഫാര്‍മസി, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങളുടെയും ഫെര്‍ട്ടിലൈസറുകളുടേയും ശേഖരണ സൗകര്യം, കോള്‍ഡ് ചെയിന്‍ ഫെസിലിറ്റി തുടങ്ങിയ ഒരുക്കും.  ആര്‍.ഡി.ഒ യുടെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഏകജാലക സഹായത്തിനായി പ്രത്യേക ഓഫീസുകളും സ്ഥാപിക്കും.

പദ്ധതി അധിഷ്ഠിത സമീപനമായിരിക്കും പ്രത്യേക കാര്‍ഷിക സോണുകളില്‍. വിപണി ബന്ധവും മൂല്യവര്‍ധിത ഉല്‍പന്നകേന്ദ്രങ്ങളും ഉറപ്പാക്കും. പലിശരഹിത വായ്പകള്‍ക്ക് സൗകര്യമുണ്ടാകും. വിള ഇന്‍ഷുറന്‍സ് പദ്ധതികളും ഇതിന്‍റെ ഭാഗമാകും. കിസാന്‍, സോയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, നിരന്തര പരിശീലനം തുടങ്ങിയവയുമുണ്ടാകും.

ശാസ്ത്രീയ കൃഷിക്ക് ഉന്നത ഗുണനിലവാരമുള്ള വിത്തുകള്‍, മണ്ണ് പരിശോധനയും വിലയിരുത്തലും, യന്ത്രവത്കരണം, മികച്ച കര്‍ഷക ശീലങ്ങള്‍, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും.

കര്‍ഷക കൂട്ടായ്മകള്‍

കര്‍ഷകരുടെ എണ്ണം കാലതോറുംകുറഞ്ഞു വരുന്നതിന് തടയിടാന്‍ കര്‍ഷക കൂട്ടായ്മകള്‍ സഹായകമാകും. കൂട്ടുകൃഷി ചെലവും ബാധ്യതയും കുറയ്ക്കാന്‍ ഏറെ സഹായകമാകും.

കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും. അഞ്ചു മുതല്‍ 20 വരെ അംഗങ്ങളുള്ള ക്ലസ്റ്ററുകള്‍ കര്‍ഷക കൂട്ടായ്മയിലൂടെ രൂപീകരിക്കും.

വിപണനസാധ്യതകള്‍

പൊതുവില്‍ കര്‍ഷകര്‍ക്ക് വിപണി ബന്ധത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങളും മികവും കുറവായി കണ്ടുവരുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങള്‍ പോലും നിലവില്‍കേരളത്തിന് പുറത്ത് വന്‍തോതിലുള്ള വിപണനത്തിന് സൗകര്യമൊരുക്കുന്നില്ല.

ഉല്‍പന്നങ്ങള്‍ പ്രത്യേക സീസണുകളില്‍ ലഭ്യമാകുന്നതിനാല്‍ ഇവ സംസ്ഥാനത്തിനും പുറത്തും വിപണനം ചെയ്യേണ്ടതുണ്ട്. അധികോല്‍പാദനം മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങളാക്കി മാറ്റാനും സൗകര്യങ്ങള്‍ ഒരുക്കും.

പോര്‍ട്ടല്‍

ഒരു ഇ-പോര്‍ട്ടലിലൂടെ കൃഷിയിടം മുതല്‍ കര്‍ഷകരേയും സ്ഥാപനങ്ങളേയും വിപണിയേയും ഉള്‍പ്പെടെ ബന്ധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കുന്ന രീതിയിലേക്ക് വളരും.

വിപണനം

കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി 25 അഗ്രോ ബസാറുകളും 1000 ഇക്കോ ഷോപ്പുകളും കൃഷി വകുപ്പിന്‍റെയും വി.എഫ്.പി.സി.കെയുടേയും ഹോര്‍ട്ടികോര്‍പിന്‍റെയും ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെയും നേതൃത്വത്തില്‍ ആരംഭിക്കും.  കര്‍ഷക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പ്.

അഗ്രോ ബസാറുകള്‍

vegetable3പ്രമുഖ പട്ടണങ്ങളിലായിരിക്കും അഗ്രോ ബസാറുകള്‍ വരിക. സേഫ് ടു ഈറ്റ് ഭക്ഷണ സാമഗ്രികളുടെ കേന്ദ്രമാകും ഇവിടം. പച്ചക്കറികള്‍ മാത്രമല്ല, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ മത്സ്യം, ചിക്കന്‍, എണ്ണ, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കും.

കൂടാതെ, ഓണ്‍ലൈന്‍വഴി ഇത്തരം ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോര്‍ട്ടലൊരുക്കും. ‘കര്‍ഷകമിത്ര’ യിലൂടെയും ഇത്തരം വിപണനം സാധ്യമാക്കും.

കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)

കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പ്രധാന സംരംഭമാകും ഈകമ്പനി. അഗ്രോപാര്‍ക്കുകളും അഗ്രോ മാളുകളും സ്ഥാപിക്കല്‍, പച്ചക്കറി-പഴം-നാണ്യവിളകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനം, ഇവയുടെ പ്രാദേശിക വിപണി, കയറ്റുമതി എന്നിവയ്ക്ക് സഹായിക്കല്‍ തുടങ്ങിയവക്ക് കമ്പനി മുന്‍കൈ എടുക്കും.  കാര്‍ഷിക സമൂഹത്തിന് വിവിധ വിഷങ്ങളില്‍ കൈത്താങ്ങ്, പുതുവിപണി കണ്ടെത്തല്‍, ഐ.ടി അധിഷ്ഠിതമായ സേവനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയും കമ്പനി മേല്‍നോട്ടം വഹിക്കും. കൃഷി മന്ത്രിയായിരിക്കും കമ്പനി ചെയര്‍മാന്‍.

പിന്തുണ

സബ്സിഡികള്‍, പലിശരഹിത വായ്പകള്‍, പ്രത്യേക പാക്കേജുകള്‍, ഉന്നത നിലവാരമുള്ള വിത്തുകള്‍, യന്ത്രവല്‍ക്കരണം, മനുഷ്യവിഭവശേഷി, നയപരമായ സഹായങ്ങള്‍, രോഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനു മുള്ള സഹായങ്ങള്‍ തുടങ്ങിയ പിന്തുണകള്‍ കൃത്യമായി നല്‍കും.

ഇത്തരത്തില്‍ കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...